അരീക്കോട് സെവൻസ്; ഫിഫാ മഞ്ചേരിയെ കെ എം ജി മാവൂർ തകർത്തു

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ കെ എം ജി മാവൂർ കെ ആർ എസ് കോഴിക്കോടിന് ഗംഭീര വിജയം. ഇന്ന് കരുത്തരായ ഫിഫാ മഞ്ചേരിയെ ആണ് കെ എം ജി മാവൂർ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാവൂരിന്റെ വിജയം. ഇന്നലെ അൽ മദീനയ്ക്ക് എതിരെ ഏറ്റ പരാജയത്തിലെ നിരാശ മറികടക്കുന്നതായിരുന്നു കെ എം ജി മാവൂരിന്റെ ഇന്നത്തെ പ്രകടനം. ഫിഫാ മഞ്ചേരിക്ക് ഇത് സീസണിലെ രണ്ടാം പരാജയം മാത്രമാണ്.

നാളെ അരീക്കോടിൽ ബെയ്സ് പെരുമ്പാവൂർ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.