റയലിനെ 5 ഗോളിന് തകർത്തു, തുടർച്ചയായ മൂന്നാം സീസണിലും വനിതാ സ്പാനിഷ് ലീഗ് കിരീടം ബാഴ്സലോണക്ക്

വനിതാ ലാലിഗയിൽ ഒരിക്കൽ കൂടെ കിരീടം ബാഴ്സലോണക്ക് സ്വന്തം. ഇനിയും ലീഗിൽ ആറു മത്സരങ്ങൾ ശേഷിക്കെ ആണ് ബാഴ്സലോണ കിരീടം ഉറപ്പിച്ചത്. ഇന്ന് റയൽ മാഡ്രിഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് കിരീടം ഉറപ്പായത്.20220313 223512

ഇന്നത്തെ വിജയം ബാഴ്സലോണയെ ലീഗിൽ 24 മത്സരങ്ങളിൽ നിന്ന് 72 പോയന്റിൽ എത്തിച്ചു. രണ്ടാമത് ഉള്ള സോസിഡാഡിന് 50 പോയിന്റ് മാത്രമെ ഉള്ളൂ. എല്ലാ കളികളും ജയിച്ചാലും അവർക്ക് ബാഴ്സലോണയെ മറികടക്കാൻ ആകില്ല. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ബാഴ്സലോണ വനിതാ സ്പാനിഷ് ലീഗ് കിരീടം നേടുന്നത്. ഈ സീസണിൽ കളിച്ച 24 മത്സരങ്ങളിൽ 24ഉം ബാഴ്സലോണ വിജയിച്ചു. 136 ഗോളുകൾ അടിച്ചു കൂട്ടിയ ബാഴ്സലോണ ആകെ ആറ് ഗോളുകൾ ആണ് വഴങ്ങിയത്.