തോൽക്കില്ല കേരള പോലീസ്

കേരള പ്രീമിയർ ലീഗിലെ കേരള പോലീസിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് അവർ എഫ് സി കേരളയെ ആണ് കേരള പോലീസ് പരാജയപ്പെടുത്തിയത്. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് എഫ് സി കേരളയെ നേരിട്ട കേരള പോലീസ് 3-2ന്റെ വിജയം ആണ് സ്വന്തമാക്കിയത്.

ഇന്ന് അഞ്ചാം മിനുട്ടിൽ ബിജേഷ് ബാലൻ ആണ് കേരള പോലീസിന് ലീഡ് നൽകിയത്. 45ആം മിനുട്ടിൽ ഗോകുൽ കേരള പോലീസിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ എഫ് സി കേരള തിരിച്ചടിച്ചു. അറുപതാം മിനുട്ടിൽ റനൂഫും 84ആം മിനുട്ടിൽ ബിബിൻ ഫെർണാണ്ടസും ഗോൾ നേടിയതോടെ സ്കോർ 2-2 എന്നായി. അവസാനം 88ആം മിനുട്ടിലെ സഞ്ജുവിന്റെ ഗോൾ കേരള പോലീസിന് വിജയം നൽകി.Img 20220313 Wa0176

ഏഴ് മത്സരങ്ങളിൽ 15 പോയിന്റുമായി കേരള പോലീസ് ഗ്രൂപ്പ് എയിൽ രണ്ടാമത് നിൽക്കുന്നു.