ഇന്റർ മിലാൻ ക്യാമ്പിലെ ആശങ്ക ഉയരുകയാണ്. ഇതുവരെ സ്ഥിരീകരിച്ച അഞ്ചു കൊറോണ പോസിറ്റീവ് റിപ്പോർട്ടുകൾക്ക് പിന്നാലെ ഒരു കൊറോണ പോസ്റ്റീവ് കൂടെ ഇന്റർ മിലാൻ സ്ഥിരെകരിച്ചിരിക്കുകയാണ്. വിങ്ങ്ബാക്കായ ആശ്ലി യങ്ങാണ് ഇന്റർ മിലാനിൽ പുതുതായി പോസിറ്റീവ് ആയിരിക്കുന്നത്. യങ്ങിന് ലക്ഷണങ്ങൾ ഒന്നു ഉണ്ടായിരുന്നില്ല. താരം ഐസൊലേഷനിൽ പോകും.
നേരത്തെ മധ്യനിര താരങ്ങളായ നൈങോളൻ, റൊബേർടോ ഗഗ്ലിയാർഡിനി, ഗോൾ കീപ്പർ ആൻഡ്രെ റാഡു, ഡിഫൻഡർ സ്ക്രിനിയർ, ബാസ്റ്റോണി എന്നിവരും കൊറോണ പോസിറ്റീവ് ആയിരുന്നു. ഇവരും ഇപ്പോൾ ഐസൊലേഷനിൽ ആണ്. ഇവർക്കാർക്കും മിലാൻ ഡാർബിയിൽ കളിക്കാൻ കഴിയില്ല. ഇതോടെ ഒക്ടോബർ 17ന് നടക്കുന്ന മിലാൻ ഡാർബിയിൽ നിന്ന് ഇന്റർ മിലാൻ പിന്മാറാൻ സാധ്യത ഉണ്ട്.