സ്മാളിംഗ് റോമയിൽ സ്ഥിര കരാർ ഒപ്പുവെക്കും

- Advertisement -

ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗ് റോമയിൽ സ്ഥിര കരാർ ഒപ്പുവെക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഈ സീസണിലാണ് ലോൺ അടിസ്ഥാനത്തിൽ സ്മാളിംഗ് റോമയിൽ എത്തിയത്. ഒരു വർഷം നീണ്ട ലോൺ കരാറിന് ഇടയിൽ റോമയ്ക്ക് താരത്തെ സൈൻ ചെയ്യാനുള്ള വ്യവസ്ഥയും ഉണ്ടായിരുന്നു. ചെറിയ കാലയളവിൽ തന്നെ റോമയിൽ മികച്ച പ്രാകടനം കാഴ്ചെവെച്ച് പ്രീതി സമ്പാദിക്കാൻ സ്മാളിങിനായി.

കഴിഞ്ഞ മത്സരത്തിൽ റോമയ്ക്കായി തന്റെ ആദ്യ ഗോൾ നേടാനും സ്മാളിംഗിനായിരുന്നു. സ്മാളിംഗിനെ പ്രകടനത്തിൽ തൃപ്തരായ റോമയ് പുതിയ കരാർ താരത്തിന് വാഗ്ദാനം ചെയ്തിരിക്കികയാണ്. 15 മില്യണോളം തുക മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുന്ന തരത്തിൽ ആകും കരാർ. അടുത്ത ആഴ്ച തന്നെ സ്മാളിംഗ് കരാറിൽ ഒപ്പുവെച്ചേക്കും.

Advertisement