ജൂനിയർ ഫുട്ബോൾ, ഏകപക്ഷീയ വിജയവുമായി മലപ്പുറം

- Advertisement -

മലപ്പുറത്ത് നടക്കുന്ന 45ആമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയർക്ക് വൻ വിജയത്തോടെ തുടക്കം. ഇന്ന് ആലപ്പുഴയെ നേരിട്ട മലപ്പുറം ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഏകപക്ഷീയമായിരുന്നു പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരം. ഇരട്ട ഗോളുകൾ നേടിയ അദ്നാൻ അഹമ്മദ് ആണ് മലപ്പുറം നിരയിൽ തിളങ്ങിയത്.

നന്ദു കൃഷ്ണ, ജിഷ്ണു, ഫയാസ് എന്നിവരും മലപ്പുറത്തിനായി ഇന്ന് ഗോൾ നേടി. ഹാഫിസ് ആണ് ആലപ്പുഴയുടെ ഏക ഗോൾ നേടിയത്. നാളെ അവസാന മത്സരത്തിൽ മലപ്പുറൻ പാലക്കാടിനെ നേരിടും.

Advertisement