സാൻഡ്രോ ടോണാലി എ.സി മിലാനിലേക്ക്

- Advertisement -

ഇറ്റാലിയൻ താരം സാൻഡ്രോ ടോണാലി എ.സി മിലാനിലേക്ക്. ഏകദേശം 30 മില്യൺ യൂറോ നൽകിയാണ് താരത്തെ എ.സി മിലാൻ ബ്രെഷ്യയിൽ നിന്ന് താരത്തെ സ്വന്തമാക്കുന്നത്. നേരത്തെ മറ്റൊരു ഇറ്റാലിയൻ ടീമായ ഇന്റർ മിലാൻ താരത്തെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടായിരുന്നെങ്കിലും ബാഴ്‌സലോണ താരം വിദാലിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നതുകൊണ്ട് അവർ പിന്മാറുകയായിരുന്നു.

അഞ്ച് വർഷത്തെ കരാറിലാണ് താരം എ.സി മിലാനിൽ എത്തുകയെന്നാണ് കരുതപ്പെടുന്നത്. 20കാരനായ ടോണാലി തന്റെ ആദ്യ സെരി എ സീസണിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ സ്വന്തമാക്കാൻ ഇറ്റലിയിലെ വമ്പന്മാർ രംഗത്തെത്താൻ കാരണം. ഈ സീസൺ ടോണാലിയുടെ ടീം സെരി ബിയിലേക്ക് തരം താഴ്ത്തപ്പെട്ടെങ്കിലും ഒരു ഗോളും ഏഴ് അസിസ്റ്റുകളും ഈ താരം സ്വന്തമാക്കിയിരുന്നു.

Advertisement