വമ്പൻ ജയത്തോടെ യുവന്റസ് സീരി എ തലപ്പത്ത്

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ മൂന്നു ഗോൾരഹിത സമനിലകൾക്ക് ശേഷം വമ്പൻ ജയവുമായി യുവന്റസ് ലീഗ് തലപ്പത്ത്. ജെനോവക്ക് എതിരെ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 3 ഗോളുകൾ നേടിയാണ് യുവന്റസ് ജയം കണ്ടത്. 48 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ ഗോൾ നേടിയ വ്ലാഹോവിച് 55 മത്തെ മിനിറ്റിൽ രണ്ടാം ഗോളും നേടി യുവന്റസ് മുൻതൂക്കം ഇരട്ടിയാക്കി.

തുടർന്ന് 89 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഫ്രാൻസിസ്കോ ആണ് യുവന്റസ് ജയം പൂർത്തിയാക്കിയത്. അതേസമയം ആവേശകരമായ പോരാട്ടത്തിൽ ഉഡിനെസെയെ നിലവിലെ ജേതാക്കൾ ആയ ഇന്റർ മിലാൻ 3-2 നു തോൽപ്പിച്ചു. ലൗടാരോ മാർട്ടിനസിന്റെ ഇരട്ടഗോൾ ആണ് അവർക്ക് ജയം നൽകിയത്. ജയത്തോടെ ഇന്റർ ലീഗിൽ നാലാം സ്ഥാനത്തേക്ക് കയറി.

2 വർഷത്തിന് ഇടയിൽ ആദ്യമായി ഇന്റർ മിലാനെ തോൽപ്പിച്ചു എ.സി മിലാൻ

ഇറ്റാലിയൻ സീരി എയിൽ സീസണിലെ ആദ്യ മിലാൻ ഡാർബിയിൽ ഇന്റർ മിലാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു എ.സി മിലാൻ. രണ്ടു വർഷത്തിന് ഇടയിൽ ആദ്യമായി ആണ് ഇറ്റാലിയൻ ചാമ്പ്യന്മാർ ആയ ഇന്ററിനെ മിലാൻ തോൽപ്പിക്കുന്നത്. സാൻ സിറോയിൽ ആരാധകർക്ക് മുന്നിൽ പത്താം മിനിറ്റിൽ പുലിസിചിന്റെ ഗോളിലൂടെ മിലാൻ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്.

എന്നാൽ 27 മത്തെ മിനിറ്റിൽ ഇന്റർ ലൗടാരോ മാർട്ടിനസിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഡിമാർക്കോയിലൂടെ മത്സരത്തിൽ തിരിച്ചു വന്നു. തുടർന്ന് ഇരു ടീമുകളും അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. സമനിലയിലേക്ക് എന്നു തോന്നിയ മത്സരത്തിൽ 89 മത്തെ മിനിറ്റിൽ വിജയഗോൾ പിറക്കുക ആയിരുന്നു. റെജിന്റേഴ്സിന്റെ ഫ്രീകിക്കിൽ നിന്നു ബുള്ളറ്റ് ഹെഡറിലൂടെ ഗോൾ നേടിയ മിലാൻ കടുത്ത ആരാധകൻ കൂടി ആയ പ്രതിരോധതാരം മറ്റെയോ ഗാബിയ മിലാനു അവിസ്മരണീയ വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. നിലവിൽ ലീഗിൽ മിലാൻ ഏഴാമതും ഇന്റർ ആറാമതും ആണ്.

ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്

ചാമ്പ്യൻസ് ലീഗിൽ മികച്ച ജയം നേടാൻ ആയെങ്കിലും ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്. കഴിഞ്ഞ മത്സരങ്ങളിൽ റോമയോടും എമ്പോളിയോടും സമനില വഴങ്ങിയ അവർ ഇന്ന് സ്വന്തം മൈതാനത്ത് നാപോളിയോട് ആണ് ഗോൾരഹിത സമനില വഴങ്ങിയത്. മത്സരത്തിൽ പന്ത് കൈവശം വെക്കാൻ ആയെങ്കിലും ഒരൊറ്റ ഷോട്ട് മാത്രമാണ് യുവന്റസ് ലക്ഷ്യത്തിലേക്ക് അടിച്ചത്.

നാപോളിയും ഒരു ഷോട്ട് മാത്രമെ മത്സരത്തിൽ ലക്ഷ്യത്തിലേക്ക് അടിച്ചുള്ളൂ. തുടർച്ചയായ അഞ്ചാം മത്സരത്തിലും ലീഗിൽ യുവന്റസ് ഗോൾ വഴങ്ങിയിട്ടില്ല. എങ്കിലും ഗോൾ അടിക്കാൻ സാധിക്കാത്തത് അവർക്ക് തലവേദന തന്നെയാണ്. വമ്പന്മാരുടെ പോരാട്ടം തീർത്തും വിരസതയാണ് കാണികൾക്ക് സമ്മാനിച്ചത്. നിലവിൽ ലീഗിൽ നാപോളി മൂന്നാം സ്ഥാനത്തും യുവന്റസ് നാലാം സ്ഥാനത്തും ആണ്.

പരിശീലകൻ ഡാനിയേൽ ഡി റോസിയെ റോമ പുറത്താക്കി

സീരി എ സീസണിലെ തങ്ങളുടെ ആദ്യ 4 മത്സരങ്ങളിൽ നിന്ന് 3 പോയിൻ്റ് മാത്രം നേടിയ റോമ അവരുടെ മാനേജർ ഡാനിയേൽ ഡി റോസിയെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. കാമ്പെയ്‌നിൻ്റെ തുടക്ക ഘട്ടത്തിൽ സ്ഥിരത കണ്ടെത്താൻ ടീം പാടുപെടുന്നതിനിടയിലാണ് റോമയുടെ ഉടമകളായ ഫ്രീഡ്കിൻ കുടുംബം ഈ തീരുമാനം എടുത്തത്.

ഒരു സീസൺ മുമ്പ് ഹോസെ മൗറീഞ്ഞോയിൽ നിന്ന് ചുമതലയേറ്റ ഡി റോസി, ആഭ്യന്തരമായും യൂറോപ്യൻ മത്സരങ്ങളിലും ഉയർന്ന തലങ്ങളിൽ റോമയെ തിരികെ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ സീസൺ അവസാനം മുതൽ ഫലങ്ങൾ പ്രതീക്ഷിച്ചതിലും പിറകോട്ട് പോയി

ഒരു ഔദ്യോഗിക പ്രസ്താവനയിൽ, ക്ലബ് ഡി റോസിയുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ക്ലബ് നന്ദി അറിയിച്ചു. ഡി റോസിയുടെ പകരക്കാരനെ റോമ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

നാപ്പോളി 4-0ന് ജയിച്ച് സീരി എയിൽ ഒന്നാമതെത്തി

ഞായറാഴ്‌ച കാഗ്ലിയാരിയെ 4-0ന് പരാജയപ്പെടുത്തി നാപ്പോളി സീരി എയിൽ ഒന്നാം സ്ഥാനത്തെത്തി. ജിയോവാനി ഡി ലോറെൻസോ, ഖ്വിച്ച ക്വാററ്റ്‌സ്‌ഖേലിയ, റൊമേലു ലുക്കാക്കു, അലസ്സാൻഡ്രോ ബുവോൻഗിയോർണോ എന്നിവരുടെ ഗോളുകൾ ആണ് തുടർച്ചയായ മൂന്നാം വിജയം നാപോളിക്ക് നൽകിയത്. ആരാധക്കാാരുടെ പ്രശ്നം കാരണം കുറച്ചുനേരം നിർത്തിയ മത്സരത്തിൽ പക്ഷെ നാപോളിയുടെ പ്രകടനം ഒട്ടും മോശമായില്ല. .

നാപോളി ഇപ്പോൾ ഇൻ്റർ, ടൊറിനോ, യുവൻ്റസ് എന്നിവരെക്കാൾ ഒരു പോയിൻ്റ് മുന്നിൽ ഒന്നാമത് നിൽക്കുകയാണ്. യുവൻ്റസുമായുള്ള വരാനിരിക്കുന്ന പോരാട്ടത്തിന് മുന്നോടിയായി പുതിയ കോച്ച് അൻ്റോണിയോ കോണ്ടെയുടെ ടീം ശക്തമായ പ്രകടനം തന്നെ കാഴ്ചവെച്ചു.

അതേസമയം, ഇൻ്റർ മിലാനെ മോൺസ 1-1ന് സമനിലയിൽ തളച്ചു, ഡെൻസൽ ഡംഫ്രീസ് ഇന്ററിനു വേണ്ടുയും, ഡാനി മോട്ട മോൺസക്ക് ആയും ഗോൾ നേടി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഓപ്പണറിനായി തയ്യാറെടുക്കുന്ന ഇൻ്റർ മിലാന് ഇത് അത്ര നല്ല റിസൾട്ട് അല്ല.

വീണ്ടും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്. കഴിഞ്ഞ മത്സരത്തിൽ റോമയോട് സമനില വഴങ്ങിയ അവർ ഇന്ന് എമ്പോളിയോടും ഗോൾരഹിത സമനില വഴങ്ങി. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ ആധിപത്യം ഉണ്ടായിട്ടും യുവന്റസിന് ഗോൾ നേടാൻ ആയില്ല.

മത്സരത്തിൽ 15 ഷോട്ടുകൾ ഉതിർത്ത തിയാഗോ മോട്ടയുടെ ടീമിന് പക്ഷെ ലക്ഷ്യത്തിലേക്ക് 3 ഷോട്ടുകൾ മാത്രമെ അടിക്കാൻ സാധിച്ചിട്ടുള്ളൂ. ലീഗിൽ പരാജയം അറിയാത്ത തുടക്കം ആണ് നിലവിൽ ഇരു ടീമുകൾക്കും. നിലവിൽ നാലു കളികൾക്ക് ശേഷം ലീഗിൽ ഒന്നാമതുള്ള യുവന്റസിന് ചാമ്പ്യൻസ് ലീഗിൽ പി.എസ്.വി ആണ് അടുത്ത കളിയിലെ എതിരാളികൾ.

സീസണിലെ ആദ്യ ജയം കുറിച്ചു ഇന്റർ മിലാൻ

ഇറ്റാലിയൻ സീരി എയിൽ രണ്ടാം മത്സരത്തിൽ സീസണിലെ ആദ്യ ജയം കുറിച്ചു ഇന്റർ മിലാൻ. ആദ്യ മത്സരത്തിൽ ജെനോവയോട് 2-2 ന്റെ സമനില വഴങ്ങിയ ഇന്റർ ഇന്ന് ലെകെയെ എതിരില്ലാത്ത 2 ഗോളിന് ആണ് തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ അറ്റലാന്റയോട് 4-0 നു തകർന്ന ലെകെക്ക് ഇത് തുടർച്ചയായ രണ്ടാം പരാജയം ആയി.

ഇന്റർ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ലെകെയും ഒപ്പത്തിനു ഒപ്പം ആയിരുന്നു. അഞ്ചാം മിനിറ്റിൽ മെഹ്ദി തെരമിയുടെ ഹെഡർ പാസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റെയോ ഡാർമിൻ ആണ് ഇന്ററിനെ മുന്നിൽ എത്തിച്ചത്. തുടർന്ന് രണ്ടാം പകുതിയിൽ 69 മത്തെ മിനിറ്റിൽ തുറാമിനെ വീഴ്ത്തിയ പെനാൽട്ടി ലക്ഷ്യം കണ്ട ഹകൻ ആണ് ഇന്റർ മിലാൻ ജയം പൂർത്തിയാക്കിയത്.

സീരി എ തിരിച്ചു വരവിൽ എ.സി മിലാനെ ഞെട്ടിച്ചു പാർമ

ഇറ്റാലിയൻ സീരി എയിൽ തിരിച്ചെത്തി രണ്ടാം മത്സരത്തിൽ തന്നെ വമ്പന്മാർ ആയ എ.സി മിലാനെ അട്ടിമറിച്ചു പാർമ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് അവർ ജയം കണ്ടത്. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ഇരു ടീമുകളും സീസണിലെ ആദ്യ ജയം തേടിയാണ് ഇന്ന് ഇറങ്ങിയത്. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇമ്മാനുവൽ വാലറിയുടെ പാസിൽ നിന്നു ഗോൾ നേടിയ ഡെന്നിസ് മാൻ മിലാനെ ഞെട്ടിച്ചു.

തുടർന്ന് സമനില ഗോളിന് ആയുള്ള മിലാന്റെ ശ്രമം രണ്ടാം പകുതിയിൽ വിജയം കണ്ടു. 66 മത്തെ മിനിറ്റിൽ റാഫേൽ ലിയോയുടെ പാസിൽ നിന്നു ക്രിസ്റ്റിയൻ പുലിസിച് മിലാനു സമനില ഗോൾ സമ്മാനിച്ചു. എന്നാൽ 77 മത്തെ മിനിറ്റിൽ മിലാന്റെ ഹൃദയം തകർത്തു മറ്റെയോ കാൻസിലയരി പാർമക്ക് ജയം സമ്മാനിക്കുക ആയിരുന്നു. നിലവിൽ സീസണിൽ രണ്ടാം മത്സരത്തിലും ജയം കാണാൻ മിലാനു ആയിട്ടില്ല.

തിയാഗോ മോട്ടോ യുഗത്തിൽ വമ്പൻ ജയവുമായി യുവന്റസ് തുടങ്ങി

പുതിയ ഇറ്റാലിയൻ സീരി എ സീസണിന് മികച്ച രീതിയിൽ തുടങ്ങി യുവന്റസ്. പുതിയ പരിശീലകൻ തിയാഗോ മോട്ടോക്ക് കീഴിൽ പുതുതായി ലീഗിൽ എത്തിയ കോമോയെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് യുവന്റസ് തോൽപ്പിച്ചത്. സെസ്ക് ഫാബ്രിഗാസിന് കീഴിൽ ഇറങ്ങിയ കോമോക്ക് എതിരെ സമ്പൂർണ ആധിപത്യം ആണ് യുവന്റസ് മത്സരത്തിൽ പുലർത്തിയത്. പലപ്പോഴും 41 കാരനായ ഗോൾ കീപ്പർ പെപെ റെയ്നയാണ് ഫാബ്രിഗാസിന്റെ ടീമിന്റെ രക്ഷക്ക് എത്തിയത്.

മത്സരത്തിൽ 23 മത്തെ മിനിറ്റിൽ മികച്ച വ്യക്തിഗത മികവ് കൊണ്ട് സാമുവൽ ബാങ്കുലയാണ് യുവന്റസിന് മുൻതൂക്കം നൽകിയത്. തുടർന്ന് വ്ലാഹോവിചിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് കെനാൻ യിൽദിസിന്റെ പാസിൽ നിന്നു ഗോൾ നേടിയ ടിം വെയ യുവന്റസിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ വ്ലാഹോവിചിന്റെ ഗോൾ ഓഫ് സൈഡ് വിളിക്കുന്നതും കണ്ടു. മത്സരത്തിൽ രണ്ടാം പകുതിയിൽ ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ സാമുവൽ ബാങ്കുലയുടെ പാസിൽ നിന്നു ആന്ദ്രയെ കാമ്പിയാസോ കൂടി ഗോൾ നേടിയതോടെ യുവന്റസ് ജയം പൂർത്തിയാക്കുക ആയിരുന്നു.

ലൗടാരോ മാർട്ടിനസ് എങ്ങോട്ടും ഇല്ല!! 2029 വരെ ഇന്റർ മിലാനിൽ

ലൗടാരോ മാർട്ടിനെസ് ഇൻ്റർ മിലാനിൽ ഒരു പുതിയ ദീർഘകാല കരാർ ഒപ്പുവെച്ചു. 2029 ജൂൺ വരെ നീണ്ടു നിൽക്കുന്ന കരാറിൽ ആണ് ലൗട്ടാരോ മാർട്ടിനസ് ഒപ്പുവെച്ചത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. 26-കാരനായ അർജൻ്റീനിയൻ സ്‌ട്രൈക്കർ ഈ കഴിഞ്ഞ സീസണിൽ ഇന്റർ മിലാന്റെ ഇരട്ട കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. 2018 മുതൽ ലൗട്ടാരോ ഇന്റർ മിലാനൊപ്പം ഉണ്ട്.

കഴിഞ്ഞ സീസണിൽ 33 ലീഗ് മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും ആറ് അസിസ്റ്റുകളും താരം സംഭാവന നൽകി. 2023-ലെ സീരി എ എംവിപി ട്രോഫിയും താരമാണ് നേടിയത്. ഇൻ്ററുമായുള്ള അർജന്റീനൻ താരത്തിന്റെ നിലവിലെ കരാറിൽ 2026ൽ അവസാനിക്കേണ്ടതായിരുന്നു. പുതിയ ഡീലിൽ ഒരു റിലീസ് ക്ലോസ് ഉണ്ടാകില്ല. ഓരോ സീസണിലും ഏകദേശം 9 മില്യൺ അദ്ദേഹത്തിന് വേതനമായി ലഭിക്കും.

യുവന്റസ് സെന്റർ ബാക്കായ ഗ്ലീസൺ ബ്രെമർ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു

യുവന്റസ് സെന്റർ ബാക്കായ ഗ്ലീസൺ ബ്രെമർ യുവന്റസിൽ തന്നെ തുടരും. 2029 വരെയുള്ള കരാർ താരം ഒപ്പുവെച്ചതായി യുവന്റസ് ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയർ ലീഗിൽ നിന്ന് ഉൾപ്പെടെ ഓഫറുകൾ ഉണ്ടായിരുന്നു എങ്കിലും ക്ലബ് വിടണ്ട എന്ന് താരം തീരുമാനിക്കുക ആയിരുന്നു‌.

രണ്ട് സീസൺ മുമ്പ് 40 മില്യൺ യൂറോയോളം ട്രാൻസ്ഫർ തുക ആയി ടൊറിനോക്ക് നൽകി ആയിരുന്നു യുവന്റസ് താരത്തെ ടീമിലേക്ക് എത്തിച്ചത്‌.

സീരി എയിൽ നിലവിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായാണ് ബ്രസീലിയൻ താരത്തെ ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. 2018ലാണ് ബ്രസീലിൽ നിന്നും ടോറിനോയിലേക്ക് ബ്രെമർ എത്തിയത്. മൂന്ന് സീസണുകളിൽ ടൊറീനോ ടീമിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു.

ഇന്റർ മിലാൻ പരിശീലകൻ ഇൻസാഗിയുടെ കരാർ പുതുക്കി

ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇൻ്റർ മിലാൻ അവരുടെ പരിശീലകൻ സിമോൺ ഇൻസാഗിയുടെ കരാർ പുതുക്കി. 2026വരെ നീണ്ടു നിൽക്കുന്ന പുതിയ കരാർ ആണ് ഇൻസാഗി ഒപ്പുവെച്ചത്‌. സീരി എയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പരിശീലകനായി ഈ കരാർ ഇൻസാഗിയെ മാറ്റും.

അൻ്റോണിയോ കോണ്ടെ അടുത്തിടെ ഒപ്പുവച്ച പ്രതിവർഷം 6 മില്യൺ യൂറോ എന്ന കരാറിനെക്കാൾ വലിയ കരാർ ആണ് ഇന്റർ ഇപ്പോൾ ഇൻസാഗിക്ക് നൽകിയിരിക്കുന്നത്‌. കോച്ചിൻ്റെ നിലവിലെ കരാർ 2025 വേനൽക്കാലത്ത് അടുത്ത സീസണിൻ്റെ അവസാനത്തിൽ അവസാനിക്കാൻ ഇരിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ 19 പോയിൻ്റുകളുടെ വ്യത്യാസത്തിൽ ഇൻ്റർ സീരി എയിൽ ഒന്നാമതെത്തിയിരുന്നു. അതിനു മുമ്പത്തെ സീസണിൽ ഇന്ററിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാനും ഇൻസാഗിക്ക് ആയിരുന്നു.

Exit mobile version