Picsart 24 08 25 02 18 08 763

സീസണിലെ ആദ്യ ജയം കുറിച്ചു ഇന്റർ മിലാൻ

ഇറ്റാലിയൻ സീരി എയിൽ രണ്ടാം മത്സരത്തിൽ സീസണിലെ ആദ്യ ജയം കുറിച്ചു ഇന്റർ മിലാൻ. ആദ്യ മത്സരത്തിൽ ജെനോവയോട് 2-2 ന്റെ സമനില വഴങ്ങിയ ഇന്റർ ഇന്ന് ലെകെയെ എതിരില്ലാത്ത 2 ഗോളിന് ആണ് തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ അറ്റലാന്റയോട് 4-0 നു തകർന്ന ലെകെക്ക് ഇത് തുടർച്ചയായ രണ്ടാം പരാജയം ആയി.

ഇന്റർ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ലെകെയും ഒപ്പത്തിനു ഒപ്പം ആയിരുന്നു. അഞ്ചാം മിനിറ്റിൽ മെഹ്ദി തെരമിയുടെ ഹെഡർ പാസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റെയോ ഡാർമിൻ ആണ് ഇന്ററിനെ മുന്നിൽ എത്തിച്ചത്. തുടർന്ന് രണ്ടാം പകുതിയിൽ 69 മത്തെ മിനിറ്റിൽ തുറാമിനെ വീഴ്ത്തിയ പെനാൽട്ടി ലക്ഷ്യം കണ്ട ഹകൻ ആണ് ഇന്റർ മിലാൻ ജയം പൂർത്തിയാക്കിയത്.

Exit mobile version