സിമോൺ ഇൻസാഗി അൽ ഹിലാലുമായി കരാറിലെത്തുന്നതിലേക്ക് അടുക്കുന്നു


പ്രമുഖ ട്രാൻസ്ഫർ ജേണലിസ്റ്റ് ഫാബ്രിസിയോ റോമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം, സൗദി അറേബ്യൻ വമ്പന്മാരായ അൽ ഹിലാൽ സിമോൺ ഇൻസാഗിയെ അവരുടെ പുതിയ മുഖ്യ പരിശീലകനായി നിയമിക്കാൻ ഒരുങ്ങുകയാണ്.


ഇൻസാഗി നിലവിൽ ഇന്റർ മിലാനുമായി കരാറിലാണെങ്കിലും, ചൊവ്വാഴ്ച ക്ലബ്ബുമായി ഒരു നിർണായക കൂടിക്കാഴ്ച നടക്കും. അതിൽ അദ്ദേഹം തൻ്റെ ഭാവിയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔപചാരികതകൾ ഇനിയും പൂർത്തിയാകാനുണ്ടെങ്കിലും, ഇറ്റാലിയൻ പരിശീലകനെ സ്വന്തമാക്കാൻ ആകുമെന്ന് അൽ ഹിലാൽ വളരെ ആത്മവിശ്വാസത്തിലാണ്.


അദ്ദേഹത്തിൻ്റെ വരവ് പ്രതീക്ഷിച്ചുകൊണ്ട്, അൽ ഹിലാൽ ഇതിനോടകം തന്നെ ട്രാൻസ്ഫർ മാർക്കറ്റിൽ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന സൗദി പ്രോ ലീഗ് സീസണിന് മുന്നോടിയായി കുറഞ്ഞത് മൂന്ന് വലിയ സൈനിംഗുകൾ നടത്തി ടീമിനെ ശക്തിപ്പെടുത്താൻ ക്ലബ്ബ് പദ്ധതിയിടുന്നുണ്ട്.


കരാർ യാഥാർത്ഥ്യമാവുകയാണെങ്കിൽ, ഇൻസാഗിയുടെ നീക്കം സൗദി ഫുട്ബോളിന് മറ്റൊരു വലിയ നേട്ടമാകും. ഇന്ററിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കു നയിക്കാൻ സിമിയോണിക്ക് ആയിരുന്നു.

ഇന്റർ മിലാൻ പരിശീലകൻ ഇൻസാഗിയുടെ കരാർ പുതുക്കി

ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇൻ്റർ മിലാൻ അവരുടെ പരിശീലകൻ സിമോൺ ഇൻസാഗിയുടെ കരാർ പുതുക്കി. 2026വരെ നീണ്ടു നിൽക്കുന്ന പുതിയ കരാർ ആണ് ഇൻസാഗി ഒപ്പുവെച്ചത്‌. സീരി എയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പരിശീലകനായി ഈ കരാർ ഇൻസാഗിയെ മാറ്റും.

അൻ്റോണിയോ കോണ്ടെ അടുത്തിടെ ഒപ്പുവച്ച പ്രതിവർഷം 6 മില്യൺ യൂറോ എന്ന കരാറിനെക്കാൾ വലിയ കരാർ ആണ് ഇന്റർ ഇപ്പോൾ ഇൻസാഗിക്ക് നൽകിയിരിക്കുന്നത്‌. കോച്ചിൻ്റെ നിലവിലെ കരാർ 2025 വേനൽക്കാലത്ത് അടുത്ത സീസണിൻ്റെ അവസാനത്തിൽ അവസാനിക്കാൻ ഇരിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ 19 പോയിൻ്റുകളുടെ വ്യത്യാസത്തിൽ ഇൻ്റർ സീരി എയിൽ ഒന്നാമതെത്തിയിരുന്നു. അതിനു മുമ്പത്തെ സീസണിൽ ഇന്ററിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാനും ഇൻസാഗിക്ക് ആയിരുന്നു.

തന്ത്രങ്ങൾ ഓതാൻ ഇൻസാഗി തന്നെ; ഇന്ററിൽ പുതിയ കരാർ ഒപ്പിട്ടു

സിമോണെ ഇൻസാഗിയുമായി പുതിയ കരാറിൽ ഒപ്പിട്ട് ഇന്റർ മിലാൻ. നിലവിലെ കരാർ അടുത്ത വർഷത്തോടെ അവസാനിക്കാൻ ഇരിക്കെ, പുതിയ കരാർ പ്രകാരം 2025 വരെ ടീമിൽ തുടരാൻ കോച്ചിനാവും. നേരത്തെ ആന്റണിയോ കൊന്റെക്ക് പകരക്കാരനായാണ് ഇൻസാഗി ഇന്റർ മിലാനിൽ എത്തുന്നത്. ഇനിസാഗിയുടെ സേവനം നീട്ടി നൽകുന്നതിൽ ആഹ്ലാദം ഇന്റേത് മിലാൻ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.

ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ററിൽ നേട്ടങ്ങൾ കൊയ്യാൻ ഇൻസാഗിക്ക് സാധിച്ചിരുന്നു. രണ്ടു കോപ്പ ഇറ്റാലിയയും രണ്ടു സൂപ്പർ കപ്പും കരസ്ഥമാക്കി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താനും സാധിച്ചു. ഇത്തവണ ലീഗിൽ മികച്ച തുടക്കം കുറിച്ച ഇന്റർ, മൂന്നിൽ മൂന്നു വിജയവും ആയി ഗോൾ വ്യത്യാസത്തിൽ നഗരവൈരികൾ ആയ എസി മിലാനെ മറികടന്ന് ഒന്നാം സ്ഥാനത്താണ് നിലവിൽ ഉള്ളത്. ഇതുവരെ ഗോളുകൾ ഒന്നും വഴങ്ങിയിട്ടും ഇല്ല. കഴിഞ്ഞ സീസണിന്റെ തുടർച്ച എന്നവണ്ണം ഗംഭീര പ്രകടനം തന്നെയാണ് ഇന്റർ ഉന്നമിടുന്നത്. കൂടുമാറിയ പ്രമുഖ താരങ്ങൾക്ക് മികച്ച പകരക്കാരെ എത്തിച്ച് ടീമിനെ കൂടുതൽ ശക്തിപ്പെടുത്താൻ അവർക്കായി. കൂടാതെ ഇൻസാഗിയുടെ തന്ത്രങ്ങൾ കൂടി ആവുമ്പോൾ യൂറോപ്പിലും ആഭ്യന്തര ലീഗിലും മികച്ച പ്രകടനം തന്നെ അവർ പ്രതീക്ഷിക്കുന്നു.

Exit mobile version