Picsart 24 07 09 12 27 39 232

ഇന്റർ മിലാൻ പരിശീലകൻ ഇൻസാഗിയുടെ കരാർ പുതുക്കി

ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇൻ്റർ മിലാൻ അവരുടെ പരിശീലകൻ സിമോൺ ഇൻസാഗിയുടെ കരാർ പുതുക്കി. 2026വരെ നീണ്ടു നിൽക്കുന്ന പുതിയ കരാർ ആണ് ഇൻസാഗി ഒപ്പുവെച്ചത്‌. സീരി എയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പരിശീലകനായി ഈ കരാർ ഇൻസാഗിയെ മാറ്റും.

അൻ്റോണിയോ കോണ്ടെ അടുത്തിടെ ഒപ്പുവച്ച പ്രതിവർഷം 6 മില്യൺ യൂറോ എന്ന കരാറിനെക്കാൾ വലിയ കരാർ ആണ് ഇന്റർ ഇപ്പോൾ ഇൻസാഗിക്ക് നൽകിയിരിക്കുന്നത്‌. കോച്ചിൻ്റെ നിലവിലെ കരാർ 2025 വേനൽക്കാലത്ത് അടുത്ത സീസണിൻ്റെ അവസാനത്തിൽ അവസാനിക്കാൻ ഇരിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ 19 പോയിൻ്റുകളുടെ വ്യത്യാസത്തിൽ ഇൻ്റർ സീരി എയിൽ ഒന്നാമതെത്തിയിരുന്നു. അതിനു മുമ്പത്തെ സീസണിൽ ഇന്ററിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാനും ഇൻസാഗിക്ക് ആയിരുന്നു.

Exit mobile version