റിയാലിറ്റി ഷോയുമായി ടോട്ടിയും കുടുംബവും

ഏ എസ് റോമയുടെ ഇതിഹാസതാരം ഫ്രാസിസ്കോ ടോട്ടിയും കുടുംബവും റിയാലിറ്റി ഷോയുമായെത്തുന്നു. ടോട്ടിയും ടിവി അവതാരിക കൂടിയായ ഭാര്യ ഇലറി ബ്ലാസിയും പുതിയൊരു റിയാലിറ്റി ഷോയുമായിട്ടെത്തുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടോട്ടിയും കുടുംബവും റിയാലിറ്റി ഷോയ്ക്ക് അപരിചിതരല്ല. ഇലറി ബ്ലാസിയാണ് ബിഗ് ബോസ്സിന്റെ ഇറ്റാലിയൻ വേർഷൻ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം ജെനോവയ്ക്കെതിരെയായിരുന്നു ടോട്ടിയുടെ അവസാന മത്സരം. എ.എസ് റോമയെ ഇറ്റാലിയന്‍ ലീഗില്‍ രണ്ടാംസ്ഥാനക്കാരാക്കിയാണ് 40 വയസുകാരനായ ടോട്ടി ബൂട്ടഴിച്ചത്. 1993 ൽ ഒരു സബ്സ്റ്റിട്യൂട്ടായാണ് ബ്രെസ്സിയക്കെതിരെയുള്ള മത്സരത്തിൽ 16 വയസുകാരനായ ടോട്ടി അരങ്ങേറ്റം കുറിക്കുന്നത്. റോമയ്ക്ക് വേണ്ടി 786 മത്സരങ്ങൾക്ക് ശേഷം ക്ലബ് ഡയറക്ടർ ആയി മാറിയിരിക്കുകയാണ് ഇതിഹാസതാരം. യെല്ലോസ്‌ ആൻഡ് റെഡ്‌സിന് വേണ്ടി 307 ഗോളുകൾ നേടിയിട്ടുണ്ട് 40 കാരനായ ടോട്ടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അർജന്റീനയുടെ യുവതാരത്തെ ടീമിൽ എത്തിച്ച് ഇന്റർ മിലാൻ

അർജന്റീനയുടെ യുവ സ്‌ട്രൈക്കർ ലൗതരോ മാർട്ടിനെസിനെ ടീമിൽ എത്തിച്ച് സിരി എ ടീം ഇന്റർ മിലാൻ. 20കാരനായ ഈ യുവതാരത്തെ ഏകദേശം 23 മില്യൻ യൂറോ തുക മുടക്കിയാണ് അർജന്റീനയിലെ റേസിംഗ് ക്ലബിൽ നിന്നും ഇന്റർ ടീമിലെത്തിച്ചത്. ഇന്ററിൽ പത്താം നമ്പർ ജഴ്‌സിയായിരിക്കും മാർട്ടിനെസ് അണിയുക. ഏകദേശം 111 മില്യൻ യൂറോ ആണ് കരാറിലെ റിലീസ് ക്ലോസ് ആയി വെച്ചിരിക്കുന്നത്.

രണ്ടു കാലുകൊണ്ടും കളിക്കാനാവുന്ന മാർട്ടിനെസ് “The Bull” എന്നാണ് അറിയപ്പെടുന്നത്. 62 മത്സരങ്ങളിൽ നിന്നായി 29 ഗോളുകൾ ആണ് മാർട്ടിനെസ് റേസിംഗ് ക്ലബിന് വേണ്ടി നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അസമോവയോട് നന്ദി പറഞ്ഞ് യുവന്റസ്

ക്ലബ് വിട്ട താരം ക്വദ്‌വോ അസമോവയോട് നന്ദി പറഞ്ഞ് യുവന്റസ്. നീണ്ട ആറ് സീസണുകൾക്കൊടുവിലാണ് ടൂറിനിൽ നിന്നും സാൻ സൈറോയിലേക്കുള്ള ക്വദ്‌വോ അസമോവയുടെ ചുവട് മാറ്റം.  മൂന്നു വർഷത്തെ കരാറിലാണ് യുവന്റസ് വിട്ട് ഇന്റർ മിലാനിലേക്ക് അസമോവ പോയത്. ആറ് വർഷത്തിൽ ആറ് സീരി എ കിരീടങ്ങളും നാല് കോപ്പ ഇറ്റാലിയയും ക്വദ്‌വോ അസമോവ യുവന്റസിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

യുവന്റസ് നൽകിയ പുതിയ കരാർ തിരസ്കരിച്ച് ഫ്രീ ട്രാൻസ്ഫെറിലാണ് ക്വദ്‌വോ അസമോവ ഇന്റർ മിലാനിൽ എത്തുന്നത്. ടൂറിനിൽ യുവന്റസിനൊപ്പം ആറ് സീസണുകൾക്കൊടുവിലാണ് അസമോവ ക്ലബ് വിട്ടത്. മികച്ച മധ്യനിരതാരമായ ഈ ഘാനക്കാരനെ സ്വന്തമാക്കാൻ യൂറോപ്പ്യൻ ലാബുകൾ ലക്ഷ്യമിട്ടിരുന്നു. ബിയൻകൊനേരികൾക്കൊപ്പമുള്ള അവസാന കാലങ്ങളിൽ പരിക്ക് അസമോവയെ അലട്ടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാപോളി സീരി എ കിരീടം സ്വന്തമാക്കുമെന്നാണ് കരുതിയതെന്ന് ബുഫൺ

നാപോളി ഇറ്റാലിയൻ ചാമ്പ്യന്മാരാകുമെന്നാണ് കരുതിയതെന്ന് ബുഫൺ. തുടർച്ചയായ ഏഴാം കിരീടം യുവന്റസ് ഉയർത്തിയതിന് ശേഷമാണ് ഇറ്റാലിയൻ ഇതിഹാസം നാപോളിയെ കുറിച്ച് മനസ് തുറന്നത്. ഒരു ഘട്ടത്തിൽ യുവന്റസിനെക്കാളിലും സാധ്യതയും സൈക്കളോജിക്കൽ അഡ്വാന്റേജ്മൊക്കെ നാപോളിക്ക് ആയിരുന്നെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ ഭൂരിഭാഗവും നാപോളി ലീഡുനേടിയിരുന്നെങ്കിലും കലാശപ്പോരാട്ടത്തിനൊടുവിൽ റെക്കോർഡുകൾ കാറ്റിൽ പറത്തി യുവന്റസ് കിരീടം സ്വന്തമാക്കുകയായിരുന്നു.

കിരീടം സ്വന്തമാക്കിയില്ലെങ്കിലും നാപോളിയുടെ നേട്ടങ്ങളിൽ അവർക്ക് അഭിമാനിക്കാമെന്നും ബുഫൺ കൂട്ടിച്ചേർത്തു. നാപോളിയുടെ ഫുട്ബോൾ ശൈലിക്ക് ആരാധകർ ഏറെയുണ്ടെന്നും ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച നാപോളിക്ക് മികച്ചൊരു സീസൺ ഉണ്ടാവട്ടെ എന്നും ബുഫൺ ആശംസിച്ചു. നീണ്ട 17 വർഷങ്ങൾക്ക് ശേഷം ബുഫൺ യുവന്റസ് വിട്ടിരുന്നു. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയിലേക്ക് ബുഫൺ പോകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സീരി എ യിൽ ഇനി ‘വാർ’ 3D യിൽ

ലോകകപ്പിൽ വാർ (VAR) വിവാദം കൊഴുക്കുന്നതിനിടെ സുപ്രധാനമായ തീരുമാനവുമായി സീരി എ രംഗത്തെത്തി. 2018-19 സീസൺ മുതൽ 3D ടെക്നോളജി വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങിനായി ഉപയോഗിക്കും. ഓഫ്‌സൈഡ് റൂളിംഗുകൾ കൂടുതൽ ഫലപ്രദമാക്കാനാണ് 3D ടെക്നോളജി സീരി എ യിൽ ഉപയോഗിക്കുന്നത്.

കഴിഞ്ഞ സീരി എ സീസണിൽ VAR ന്റെ പരീക്ഷണം ഒരു പരാജയമാണെന്ന് വിലയിരുത്തുന്നവർ ഒട്ടേറെയാണ്. ധാരാളം പിഴവുകൾ ‘വാർ’ കഴിഞ്ഞ സീസണിൽ വരുത്തിയിരുന്നു. റഷ്യൻ ലോകകപ്പിലെ വിജയകരമായ ഉപയോഗത്തിന് ശേഷം വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങ് കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ സൗഹൃദ മത്സരങ്ങളിലും മേജർ ലീഗ് സോക്കർ, സീരി ഏ, ബുണ്ടസ് ലീഗ ടൂർണമെന്റുകളിലും VAR ന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. റഷ്യൻ ലോകകപ്പിലിപ്പോൾ താരമാകുന്നതും ‘വാർ’ ആണ് . ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫന്റിനോയുടെ ആവശ്യ പ്രകാരമാണ് ഒട്ടേറെ ലീഗുകളും സൗഹൃദ മത്സരങ്ങളിലും VAR ഉപയോഗിക്കപ്പെട്ടത്. മറഡോണ അടക്കമുള്ള ഫുട്ബോൾ ഇതിഹാസങ്ങളും VAR നെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കറമൊയ്ക്ക് കന്നി ഗോൾ, സമനില കുരുക്കഴിച്ച് ഇന്റർ മിലാൻ

സീരി ഏ യിൽ തുടർച്ചയായ അഞ്ചു മത്സരങ്ങളിലായി തുടരുന്ന സമനിലക്കുരുക്ക് ഇന്റർ മിലാൻ അഴിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്റർ മിലാൻ ബൊലോഞ്ഞയെ പരാജയപ്പെടുത്തിയത്. ഫ്രഞ്ച് താരം യാൻ കറമൊയാണ് ഇന്ററിന്റെ വിജയത്തിന്റെ ചുക്കാൻ പിടിച്ചത്. ഒരു ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു ഈ 19 കാരൻ. ഈഡറും കറമൊയും ഇന്ററിനു വേണ്ടി ഗോളടിച്ചപ്പോൾ പാലിസിയോയുടേതായിരുന്നു ബൊലോഞ്ഞയുടെ ആശ്വാസ ഗോൾ.

ഇക്കാർഡിയുടെ പരിക്കാണ് യാൻ കറമൊയ്ക്ക് ഇന്റർ മിലാന്റെ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം നേടി കൊടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കറമൊ എഫക്ട് കണ്ടു തുടങ്ങി. കറമൊയുടെ ലോങ്ങ് പാസ് ബ്രോസോവിച്ച് ബോക്സിലുള്ള ഈഡറിന് നൽകി. ഇന്റർ രണ്ടാം മിനുട്ടിൽ ലീഡുയർത്തി. കറമൊയുടെ കന്നി സീരി ഏ ഗോൾ റാഫിഞ്ഞ്യായുടെ അസിസ്റ്റിലൂടെയായിരുന്നു. രണ്ട താരങ്ങൾ ചുവപ്പ് കണ്ട പുറത്തയതും ബൊലോഞ്ഞയ്ക്ക് തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലാസിയോയെയും വീഴ്ത്തി നാപോളിയുടെ കുതിപ്പ്, സീരി എ കിരീട പോരാട്ടം കടുക്കുന്നു

ഒരു ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചു വന്ന നാപോളി സീരി എ യിൽ ലാസിയോയെ മറികടന്നു മികച്ച ജയം. സ്വന്തം മൈതാനത്ത് 4-1 നാണ് നാപോളി ലാസിയോയെ മറികടന്നത്. ജയത്തോടെ യുവന്റസിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനും നാപോളിക്കായി. നിലവിൽ 24 മത്സരങ്ങൾ പിന്നിട്ടപ്പോൾ നാപോളിക്ക് 63 പോയിന്റും യുവന്റസിന് 62 പോയിന്റുമാണ് ഉള്ളത്.

ആദ്യ പകുതി 3 മിനുറ്റ് പിന്നിട്ടപ്പോൾ തന്നെ ഡി വൃജിന്റെ ഗോളിൽ ലാസിയോ മുന്നിൽ എത്തിയെങ്കിലും 43 ആം മിനുട്ടിൽ ഹൊസെ കല്ലേയോണിന്റെ ഗോളിൽ നാപോളി സമനില കണ്ടെത്തുകയായിരുന്നു. രണ്ടാം പകുതിയിൽ 10 മിനുറ്റ് പിന്നിട്ടപ്പോൾ ലാസിയോ ഡിഫെണ്ടർ ഡോസ് സാന്റോസ് സമ്മാനിച്ച സെൽഫ് ഗോളിൽ നാപോളി ലീഡ് കണ്ടെത്തി. 2 മിനുട്ടുകൾക്ക് അകം മാരിയോ റൂയിയുടെ ഗോളിൽ നാപോളി ലീഡ് രണ്ടാക്കി ഉയർത്തി. 73 ആം മിനുട്ടിൽ മെർട്ടൻസും ഗോൾ നേടിയതോടെ അവർ ജയം ഉറപ്പിക്കുകയും ചെയ്തു. ഗോൾ നേടിയത് ഒഴിച്ചാൽ മൂന്നാം സ്ഥാനക്കാരായ ലാസിയോക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും നാപോളിക്ക് വെല്ലുവിളി ഉയർത്താനായിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏസി മിലാന് നാല് ഗോൾ ജയം

സീരി എയിൽ ഏ സി മിലാന് തകർപ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് മിലാൻ സ്‌പാലിനെ പരാജയപ്പെടുത്തിയത്. മിലാനുവേണ്ടി പാട്രിക് കുട്രോൺ ഇരട്ട ഗോളുകളും ലൂക്കാസ് ബിഗ്ലിയ, ഫാബിയോ ബോറിനി എന്നിവർ ഓരോ ഗോൾ വീതവും അടിച്ചു. ഈ വിജയത്തോടു കൂടി 38 പോയിന്റുമായി എസി മിലാൻ സീരി എയിൽ ഏഴാം സ്ഥാനത്ത് തുടരുന്നു. പുതു വർഷം മുതൽ തകർപ്പൻ ഫോമിലുള്ള ഗട്ടൂസോയും മിലാനും മറ്റൊരു വിജയം കൂടിയാണ് സ്വന്തമാക്കിയത്.

ആതിഥേയരായ സ്പാൽ മിലാനെ തകർത്ത് ഈ സീസണിലെ നാലാം വിജയത്തിനായി ശ്രമിക്കുകയായിരുന്നു. റെലെഗേഷൻ ഭീഷണി നേരിടുന്ന ലിയനാർഡോ സിമ്പ്ലിസിയുടെ സ്പാലിന് ഗട്ടൂസോയുടെ ടീമിനെ അട്ടിമറിക്കുക അനിവാര്യമായിരുന്നു. എന്നാൽ 90 സെക്കന്റിൽ ഗോളടിച്ച് പാട്രിക് കുട്രോൺ മത്സരം മിലൻറെ വരുതിയിലാക്കി. ഡിസംബർ തൊട്ട് ഒരു വിജയവുമില്ലാതെയാണ് സ്പാൽ സീരി എയിലുള്ളത്.സ്പാലിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ബിഗ്ലിയ ഗോളടിച്ചപ്പോൾ തകർപ്പൻ ഇടങ്കാൽ സ്ട്രൈക്ക് കൊണ്ട് ഫാബിയോ ബോറിനി മിലൻറെ വിജയം ഉറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗുലാമിന് വീണ്ടും പരിക്ക്, സീസൺ നഷ്ടമാകുമെന്ന് നാപോളി

നാപോളിയുടെ അൾജീരിയൻ ഡിഫൻഡർ ഫാസി ഗുലാമിന് വീണ്ടും പരിക്ക്. ഇന്നലെ ട്രെയിനിംഗിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. നീ കാപ്പിന് പരിക്കേറ്റ താരത്തിന് ഇനി സീസണിൽ കളിക്കാനാകില്ല എന്നാണ് വാർത്തകൾ. രണ്ടു മാസം മുമ്പ് മുട്ടിന് തന്നെ പരിക്കേറ്റ താരം കഴിഞ്ഞ ആഴ്ചയാണ് പരിക്ക് ഭേദമായി ടീമിനൊപ്പം ചേർന്നത്.

ലാസിയോക്കെതിരെ നടക്കുന്ന മത്സരത്തിന് ഗുലാം തിരിച്ച് ടീമിലെത്തും എന്നാണ് കരുതിയത്. എന്നാൽ പുതിയ പരിക്ക് താരത്തിന് തിരിച്ചടിയായി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ്ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു ആദ്യം ഗുലാമിന് പരിക്കേറ്റത്. ഇറ്റാലിയൻ ലീഗിൽ ഇപ്പോഴും ഒന്നാമതുള്ള നാപോളിക്ക് ഗുലാമിന്റെ സീസൺ അവസാനം വരെയുള്ള അഭാവം കടുത്ത വെല്ലുവിളിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയത്തോടെ യുവന്റസ് ഒന്നാമത്

പഴയ തട്ടകത്തിലേക്ക് മടങ്ങിയ ഫെഡറിക്കോ ബെർണാദേശിക്ക് ജയത്തോടെ മടങ്ങാനായി. ജൂവന്റസ് താരമെന്ന നിലയിൽ പഴയ ക്ലബ്ബായ ഫിയോരന്റീനായിലേക്ക് മടങ്ങിയ താരം ഗോളോടെ യുവന്റസിന്റെ 0-2 ന്റെ നിർണായക ജയത്തിൽ പങ്കാളിയാവാനും സാധിച്ചു. ജയത്തോടെ യുവന്റസിന് സീരി എ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനും സാധിച്ചു. പക്ഷെ ഇന്ന് ലാസിയോയെ നേരിടുന്ന നാപോളി ജയിച്ചാൽ അവർക്ക് ഒന്നാം സ്ഥാനത്തേക്ക് മടങ്ങി എത്താനാവും.

യുവെ പരിശീലകൻ അല്ലെഗ്രിയുടെ 200 ആം മത്സരത്തിൽ ബെർണദേശിയുടെ ഗോൾ കൂടാതെ ഹിഗ്വയ്ന്റെ ഗോളാണ് യുവേയുടെ രണ്ട് ഗോൾ ജയം ഉറപ്പിച്ചത്. വിരസമായിരുന്ന ആദ്യ പകുതിയിൽ വിവാദമായ VAR തീരുമാനത്തിന് ഒടുവിൽ ഫിയോരന്റീനക്ക് പെനാൽറ്റി നിഷേധിക്കപ്പെട്ടു. പക്ഷെ രണ്ടാം പകുതി 10 മിനുറ്റ് പിന്നിട്ടപ്പോൾ ബെർണാദേശി ഗോൾ നേടിയതോടെ യുവെ മത്സരത്തിൽ പിടിമുറുക്കി. 86 ആം മിനുട്ടിൽ ഹിഗ്വെയ്നും ഗോൾ നേടി യുവന്റസിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സീരി എ : ജയത്തോടെ നാപോളി ഒന്നാം സ്ഥാനത്ത് മടങ്ങിയെത്തി

ബെനവെന്റോയെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്ന് നാപോളി ഇറ്റാലിയൻ സീരി എ ടേബിളിൽ ഒന്നാം സ്ഥാനത് തിരിച്ചെത്തി. ഇന്നലെ ആദ്യം നടന്ന മത്സരത്തിൽ യുവന്റസ് ജയിച്ചതോടെ അവർ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയിരുന്നെങ്കിലും ജയത്തോടെ നാപോളി തങ്ങളുടെ സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു. നിലവിൽ 23 റൗണ്ടുകൾ പിന്നിട്ടപ്പോൾ നാപോളിക്ക് 60 പോയിന്റുണ്ട്, യുവന്റസിന് 59 പോയിന്റാണ് ഉള്ളത്.

20 മിനുറ്റ് പിന്നിട്ടപ്പോൾ ഡ്രെയ്‌സ് മെർട്ടൻസിന്റെ ഗോളിലൂടെയാണ് നാപോളി അകൗണ്ട് തുറന്നത്. രണ്ടാം പകുതി 2 മിനുറ്റ് പിന്നിടയപ്പോൾ ക്യാപ്റ്റൻ ഹാംഷിഖിന്റെ ഗോളിൽ അവർ ലീഡ് രണ്ടാക്കി ഉയർത്തുകയും ചെയ്തു. ലീഗിൽ അവസാന സ്ഥാനക്കാരായ ബെനെവെന്റോ ഒരിക്കൽ പോലും നാപോളി പ്രതിരോധ നിരക്ക് വെല്ലുവിളി ആയില്ല. ജയിച്ചെങ്കിലും 76 ആം മിനുട്ടിൽ മെർട്ടൻസ് പരിക്കേറ്റ് പിന്മാറിയത് നാപോളിക്ക് വരും മത്സരങ്ങളിൽ ആശങ്ക ഉളവാക്കും. താരത്തിന്റെ പരിക്ക് സാരമുള്ളതാണോ അല്ലയോ എന്നത് വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ സാധികൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹിഗ്വെയിന് ഹാട്രിക്ക്, ഗോൾ മഴ പെയ്യിച്ച് യുവന്റസ്

ഇറ്റാലിയൻ ലീഗിൽ ഗോൾ മഴ പെയ്യിച്ച് യുവന്റസ്. സീരി എയിൽ സാസുവോലോ എഫ്‌സിയെ ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായ യുവന്റസ് വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. യുവന്റസിന്റെ അർജന്റീനിയൻ താരം ഗോൺസാലോ ഹിഗ്വെയിൻ ഹാട്രിക്ക് നേടി. ഇരട്ട ഗോളുകളുമായി ജർമ്മൻ താരം സാമി ഖേദിരയും ഹിഗ്വെയിനിനു പിന്തുണയേകി. യാനിക്കും അലക്സ് സാൻഡ്രോയുമാണ് മറ്റു ഗോളുകൾ നേടിയത്.

ഈ വിജയത്തോടു കൂടി 22 മത്സരങ്ങളിൽ നിന്നും 59 പോയിന്റുമായി യുവന്റസ് സീരി ഏ യിൽ ഒന്നാമതെത്തി. ഒരു മത്സരം കൂടി കളിക്കാനുള്ള,രണ്ടാം സ്ഥാനത്തുള്ള നാപോളിയുടെ മത്സര ഫലം അനുസരിച്ച് സ്ഥാനം മാറിമറിയാനും സാധ്യതയുണ്ട്. നാപോളിക്ക് 57 പോയന്റാണുള്ളത്. ഡൈബാലയും ഡഗ്ലസ് കോസ്റ്റയും മത്സരത്തിനിറങ്ങിയില്ല. ടോട്ടൻഹാമിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് അർജന്റീനിയൻ താരം ഇറങ്ങുമെന്ന് കരുതപ്പെടുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version