കറമൊയ്ക്ക് കന്നി ഗോൾ, സമനില കുരുക്കഴിച്ച് ഇന്റർ മിലാൻ

സീരി ഏ യിൽ തുടർച്ചയായ അഞ്ചു മത്സരങ്ങളിലായി തുടരുന്ന സമനിലക്കുരുക്ക് ഇന്റർ മിലാൻ അഴിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്റർ മിലാൻ ബൊലോഞ്ഞയെ പരാജയപ്പെടുത്തിയത്. ഫ്രഞ്ച് താരം യാൻ കറമൊയാണ് ഇന്ററിന്റെ വിജയത്തിന്റെ ചുക്കാൻ പിടിച്ചത്. ഒരു ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു ഈ 19 കാരൻ. ഈഡറും കറമൊയും ഇന്ററിനു വേണ്ടി ഗോളടിച്ചപ്പോൾ പാലിസിയോയുടേതായിരുന്നു ബൊലോഞ്ഞയുടെ ആശ്വാസ ഗോൾ.

ഇക്കാർഡിയുടെ പരിക്കാണ് യാൻ കറമൊയ്ക്ക് ഇന്റർ മിലാന്റെ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം നേടി കൊടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കറമൊ എഫക്ട് കണ്ടു തുടങ്ങി. കറമൊയുടെ ലോങ്ങ് പാസ് ബ്രോസോവിച്ച് ബോക്സിലുള്ള ഈഡറിന് നൽകി. ഇന്റർ രണ്ടാം മിനുട്ടിൽ ലീഡുയർത്തി. കറമൊയുടെ കന്നി സീരി ഏ ഗോൾ റാഫിഞ്ഞ്യായുടെ അസിസ്റ്റിലൂടെയായിരുന്നു. രണ്ട താരങ്ങൾ ചുവപ്പ് കണ്ട പുറത്തയതും ബൊലോഞ്ഞയ്ക്ക് തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version