ഏസി മിലാന് നാല് ഗോൾ ജയം

സീരി എയിൽ ഏ സി മിലാന് തകർപ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് മിലാൻ സ്‌പാലിനെ പരാജയപ്പെടുത്തിയത്. മിലാനുവേണ്ടി പാട്രിക് കുട്രോൺ ഇരട്ട ഗോളുകളും ലൂക്കാസ് ബിഗ്ലിയ, ഫാബിയോ ബോറിനി എന്നിവർ ഓരോ ഗോൾ വീതവും അടിച്ചു. ഈ വിജയത്തോടു കൂടി 38 പോയിന്റുമായി എസി മിലാൻ സീരി എയിൽ ഏഴാം സ്ഥാനത്ത് തുടരുന്നു. പുതു വർഷം മുതൽ തകർപ്പൻ ഫോമിലുള്ള ഗട്ടൂസോയും മിലാനും മറ്റൊരു വിജയം കൂടിയാണ് സ്വന്തമാക്കിയത്.

ആതിഥേയരായ സ്പാൽ മിലാനെ തകർത്ത് ഈ സീസണിലെ നാലാം വിജയത്തിനായി ശ്രമിക്കുകയായിരുന്നു. റെലെഗേഷൻ ഭീഷണി നേരിടുന്ന ലിയനാർഡോ സിമ്പ്ലിസിയുടെ സ്പാലിന് ഗട്ടൂസോയുടെ ടീമിനെ അട്ടിമറിക്കുക അനിവാര്യമായിരുന്നു. എന്നാൽ 90 സെക്കന്റിൽ ഗോളടിച്ച് പാട്രിക് കുട്രോൺ മത്സരം മിലൻറെ വരുതിയിലാക്കി. ഡിസംബർ തൊട്ട് ഒരു വിജയവുമില്ലാതെയാണ് സ്പാൽ സീരി എയിലുള്ളത്.സ്പാലിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ബിഗ്ലിയ ഗോളടിച്ചപ്പോൾ തകർപ്പൻ ഇടങ്കാൽ സ്ട്രൈക്ക് കൊണ്ട് ഫാബിയോ ബോറിനി മിലൻറെ വിജയം ഉറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version