യുവതാരം നികോളോ റൊവെലയെ യുവന്റസ് സ്വന്തമാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എ ക്ലബായ യുവന്റസ് ഒരു ട്രാൻസ്ഫർ പൂർത്തിയാക്കിയിരിക്കുകയാണ്. യുവതാരം നികോളോ റൊവെലയാണ് യുവന്റസിൽ എത്തിയിരിക്കുന്നത്. 19കരനായ മധ്യനിര താരത്തെ സീരി എ ക്ലബായ ജിനോവയിൽ നിന്നാണ് യുവന്റസ് സൈൻ ചെയ്തിരിക്കുന്നത്. ലീഗിലെ ഏറ്റവും മികച്ച ടാലന്റുകളിൽ ഒന്നാണ് റൊവെല. 10 മില്യൺ ആണ് ട്രാൻസ്ഫർ തുക. താരം മെഡിക്കൽ പൂർത്തിയാക്കി.

യുവന്റസ് സൈൻ ചെയ്തു എങ്കിലും ഈ സീസൺ അവസാനം വരെ ലോൺ അടിസ്ഥാനത്തിൽ റൊവെല ജിനോവയിൽ തന്നെ കളിക്കും. ഇറ്റലിയുടെ അണ്ടർ 16 ടീം മുതൽ അണ്ടർ 21 ടീം വരെ റൊവല്ല കളിച്ചിട്ടുണ്ട്. ജിനോവയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ ആയിരുന്നു താരത്തിന്റെ സീനിയർ അരങ്ങേറ്റം.