“ഹനുമ വിഹാരിയുടെ പ്രകടനം സെഞ്ച്വറിക്ക് തുല്യം”

Hanuma Vihari Ashwin India Test Australia

ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിൽ പരിക്കിനെ വകവെക്കാതെ ഇന്ത്യൻ ബാറ്റ്സ്മാൻ ഹനുമ വിഹാരി നടത്തിയ പ്രകടനം സെഞ്ച്വറിക്ക് തുല്യമാണെന്ന് ഇന്ത്യൻ സ്പിന്നർ അശ്വിൻ. മത്സരത്തിൽ പരിക്കിനെ വകവെക്കാതെ കളിച്ച വിഹാരി 161 പന്തിൽ നിന്ന് 23 റൺസുമായി പുറത്താവാതെ നിന്നിരുന്നു.

ഓസ്ട്രേലിയയിൽ പര്യടനം നടത്തുകയെന്നത് എളുപ്പമല്ല കാര്യമല്ലെന്നും ഹനുമ വിഹാരി ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ഒരുപാട് കാര്യങ്ങൾ താരത്തിന്റെ മനസ്സിൽ ഉയർന്നുവന്നിട്ടുണ്ടാവും എന്നും അശ്വിൻ പറഞ്ഞു. വിഹാരി ഇന്ന് 20 റൺസ് എടുത്ത് പുറത്തായാലും താരത്തിന്റെ പ്രകടനം സെഞ്ച്വറിക്ക് തുല്യമായിരുന്നെന്നും അശ്വിൻ പറഞ്ഞു. ഹനുമ വിഹാരിക്ക് തന്റെ പ്രകടനത്തിൽ അഭിമാനിക്കാമെന്നും താരത്തിന്റെ ബാറ്റിങ്ങിനെ ഇന്ത്യ ഒരുപാട് ആശ്രയിച്ചിട്ടുണ്ടെന്നും അശ്വിൻ പറഞ്ഞു.

മത്സരത്തിൽ അശ്വിനെ കൂട്ടുപിടിച്ച് ഹനുമ വിഹാരി ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിക്കുകയും ചെയ്തിരുന്നു. അശ്വിനും വിഹാരിയും ചേർന്ന് അവസാന ദിവസം 257 പന്തുകൾ നേരിട്ടാണ് ഇന്ത്യക്ക് സമനില കൊടുത്തത്. തുടർന്നാണ് വിഹാരിയുടെ പ്രകടനത്തെ അഭിനന്ദിച്ച് അശ്വിൻ രംഗത്തെത്തിയത്.

Previous articleയുവതാരം നികോളോ റൊവെലയെ യുവന്റസ് സ്വന്തമാക്കി
Next articleഫാന്‍പ്ലേ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക ഫാന്‍ ഐഒടി എന്‍ഗേജ്‌മെന്റ് പാര്‍ട്ണര്‍