സമൂഹമാധ്യമങ്ങളിൽ കുട്രോണെയെ അക്രമിച്ച് മിലാൻ ആരാധകർ

സമൂഹമാധ്യമങ്ങളിൽ ഫിയോറെന്റീന താരം പാട്രിക് കുട്രോണെയെ അക്രമിച്ച് മിലാൻ ആരാധകർ. മുൻ മിലാൻ താരം കൂടീയായ കുട്രൊണീനെതിരെ കടുത്ത ഭാഷയിലാണ് മിലാൻ ആരാധാകർ അക്രമണം തുടരുന്നത്. മുൻ ഫിയോരെന്റീന ക്യാപ്റ്റൻ അസ്റ്റോരിയുടെ ഗതി കുട്രോണിന് ഉണ്ടാവട്ടേ എന്നതടക്കമാണ് മിലാൻ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് ഹൃദയാഘാതം മൂലമാണ് ഹോട്ടൽ മുറിയിൽ വെച്ച് അസ്റ്റോറി കൊല്ലപ്പെട്ടത്. ഇതിനെതിരെ ഇറ്റലിയിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

ഒരു താരത്തെ അപമാനിക്കാൻ അന്തരിച്ച താരത്തിന്റെ പേര് വലിച്ചിഴക്കുരതെന്ന് പലരും സോഷ്യൽ മീഡിയായിൽ കുറിച്ചു. മിലാൻ – ഫിയോരെന്റീന മത്സരത്തിൽ ബെഞ്ചിൽ നിന്നുമിറങ്ങിയ കുട്രോണെ ഗോളടിച്ചില്ലെങ്കിലും ഫിയോരെന്റീനയുടെ ഗോളിന് കാരണക്കാരനായി. കുട്രോണെയെ റോമഗ്നോളി വീഴ്ത്തിയതിനാണ് ഫിയോരെന്റീനക്ക് വിവാദമായ പെനാൽറ്റി ലഭിച്ചത്. ഇതാണ് മിലാൻ ആരാധകരുടെ സോഷ്യാൽ മീഡിയ അറ്റാക്കിന് കാരണം.