റയൽ മാഡ്രിഡ് യൂറോപ്പിന്റെ രാജാക്കന്മാരെന്ന് പെപ് ഗ്വാർഡിയോള

ലാ ലീഗ ടീം റയൽ മാഡ്രിഡിനെ പുകഴ്ത്തി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. റയൽ മാഡ്രിഡ് യൂറോപ്പിന്റെ രാജാക്കന്മാരാണെന്ന് പറഞ്ഞുകൊണ്ടാണ് ഗ്വാർഡിയോള റയൽ മാഡ്രിഡിനെ അഭിനന്ദിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടാനിരിക്കെയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ പ്രതികരണം.

താൻ ഒരുപാട് തവണ പരിശീലകനായും കളിക്കാരനായും റയൽ മാഡ്രിഡിനെതിരെ കളിച്ചിട്ടുണ്ടെന്നും റയൽ മാഡ്രിഡ് ക്ലബ്ബിന്റെ ചരിത്രത്തോട് ആരാധന തോന്നിയിട്ടുണ്ടെന്നും ഗ്വാർഡിയോള പറഞ്ഞു. റയൽ മാഡ്രിഡ് നിരയിലുള്ള മികച്ച താരങ്ങളോട് മത്സരിക്കുക എളുപ്പമല്ലെന്നും മാഞ്ചസ്റ്റർ സിറ്റി നിരയിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ക്ലാഡിയോ ബ്രാവോ മാത്രമാണെന്നും ഗ്വാർഡിയോള പറഞ്ഞു.

നിലവിൽ അടുത്ത രണ്ട് വർഷത്തെ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്ക് നേരിടുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ തുടരാൻ റയൽ മാഡ്രിഡിനെ മറികടക്കാനാണ്. ബുധനാഴ്ച ബെർണാബ്യൂവിൽ വെച്ചാണ് ഇരുടീമുകളും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ആദ്യ പാദ മത്സരം.