ഇരിക്കൂറിൽ ഇന്ന് ഫൈനൽ പോരാട്ടം

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിന് ഇന്ന് കലാശകൊട്ട്. ഇന്ന് നടക്കുന്ന
ഫൈനലിൽ സെവൻസിലെ വമ്പന്മാരാണ് നേർക്കുനേർ വരുന്നത്. സബാൻ കോട്ടക്കലും റോയൽ ട്രാവൽസ് കോഴിക്കോടും. ഇന്നലെ ഇരിക്കൂർ സെവൻസിന്റെ സെമിയിൽ ഉഷാ തൃശ്ശൂരിനെ മറികടന്നാണ് സബാൻ കോട്ടക്കൽ ഫൈനലിലേക്ക് എത്തിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു സബാന്റെ വിജയം. സബാന്റെ നാലാം ഫൈനലാണിത്. ഇതിനകം രണ്ട് കിരീടങ്ങൾ സബാൻ നേടിയിട്ടുണ്ട്.

ലിൻഷാ മണ്ണാർക്കാടിനെ സെമിയിൽ വീഴ്ത്തി ആയിരുന്നു റോയൽ ട്രാവൽസ് ഫൈനലിൽ എത്തിയത്. റോയൽ ട്രാവൽസിന്റെ ആറാം ഫൈനൽ ആണിത്. നാലു കിരീടങ്ങൾ ഇതിനകം റോയൽ നേടിയിട്ടുണ്ട്. സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമും റോയലാണ്.