മാൻസുകിചിന്റെ കരുത്ത് യുവന്റസിൽ തന്നെ തുടരും, പുതിയ കരാർ ഒപ്പിട്ടു

- Advertisement -

ക്രൊയേഷ്യൻ ഫോർവേഡ് മരിയോ മാൻസുകിച് യുവന്റസിനൊപ്പം തന്നെ തുടരും. താരം യുവന്റസുമായി പുതിയ കരാർ ഒപ്പിട്ടു. 2021വരെ ക്ലബിൽ തുടരുന്ന കരാർ ആണ് മാൻസുകിച് ഒപ്പുവെച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ പലപ്പോഴും തനിക്ക് തിളങ്ങാൻ കഴിയുന്ന പൊസിഷനിൽ മാൻസുകിചിന് ഇറങ്ങാൻ കഴിയുന്നില്ല എങ്കിലും ക്ലബിൽ തുടരാൻ തന്നെ താരം തീരുമാനിക്കുകയായിരുന്നു.

2015ൽ ആയിരുന്നു മാൻസുകിച് യുവന്റസിൽ എത്തിയത്. അന്ന് മുതൽ എപ്പോഴും അവസരം ലഭിക്കുമ്പോൾ തന്റെ നൂറു ശതമാനം ക്ലബിനായി സമർപ്പിക്കുന്ന താരമാണ് മാൻസുകിച്. പല നിർണായക ഗോളുകളും നേടാനും മാൻസുകിചിനായിട്ടുണ്ട്. യുവന്റസിനൊപ്പം മൂന്ന് സീരി എ കിരീടങ്ങളും മൂന്ന് ഇറ്റാലിയൻ കപ്പും മാൻസുകിച് നേടിയിട്ടുണ്ട്.

Advertisement