“ബൊണൂചിയെ പോലുള്ളവർ കാരണം ആണ് ലോകം മുന്നോട്ട് പോകാത്തത്”

- Advertisement -

വംശീയാധിക്ഷേപത്തെ ന്യായീകരിച്ച ബൊണൂചിയുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് ഫ്രഞ്ച് ഇതിഹാസം തുറാം. കഴിഞ്ഞ ദിവസം ഇറ്റാലിയൻ താരം മോയിസെ കീനിനെ മത്സരത്തിനിടെ ആരാധകർ വംശീയമായി അധിക്ഷേപിച്ച വിഷയത്തിൽ ബൊണൂചി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കീൻ ആരാധകരുടെ മുന്നിൽ ചെന്ന് ആഹ്ലാദിച്ചത് കൊണ്ടാണ് വംശീയമായി അധിക്ഷേപിക്കപ്പെട്ടതെന്നും രണ്ട് കൂട്ടരും ഇതിൽ തെറ്റുകാരാണെന്നും ഉള്ള വാദം ആയിരുന്നു ഇന്നലെ ബൊണൂചി ഉന്നയിച്ചത്.

ബൊണൂചിയുടെ വാക്കുകൾ അപമാനപകരമാണെന്ന് തുറാം പറഞ്ഞു. ഒരു യുവതി ബലാത്സംഗം ചെയ്യപ്പെട്ടാൽ അത് അവരുടെ വസ്ത്രത്തിന്റെ കുറ്റമാണെന്ന് പറയുന്നതു പോലെയാണ് ബൊണൂചി വംശീയതയിൽ പറയുന്നത്. ഇതേ പോലുള്ളവർ കാരണമാണ് സമൂഹം മുന്നോട്ട് പോകാത്തത് എന്നും തുറാം പറഞ്ഞു.

ഇതിനു പിറകെ ഫുട്ബോൾ ലോകത്തെ പ്രമുഖ താരങ്ങൾ ഒക്കെ ബൊണൂചിയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. ഡെമ്പ ബ, സ്റ്റെർലിംഗ്_ ബൊറൂസിയ ഡോർട്മുണ്ട് ക്ലബ്, ബലോടെല്ലി, പാട്രിസ് എവ്ര എന്നിവരൊക്കെ ബൊണൂചിയുടെ വാദങ്ങളെ തള്ളി രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് ബൊണൂചി തന്റെ ഭാഗം വ്യക്തനാക്കി കൊണ്ട് രംഗത്ത് എത്തിയത്‌. താൻ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ മാധ്യമങ്ങൾ എടുത്തത് എന്നും വംശീയതയ്ക്ക് എതിരെ തരാൻ എന്നും നിലകൊള്ളും എന്നും ബൊണൂചി പറഞ്ഞു.

കറുത്ത വർഗക്കാർ നേരിടുന്നത് ഒക്കെ വാർ അർഹിക്കുന്നറ്റ് എന്ന മനോഭാവമാണ് ബൊണൂചിക്ക്. ഇത് ഗുണം ചെയ്യില്ല എന്ന് അദ്ദേഹം തിരിച്ചറിയണം. വംശീയമായി അധിക്ഷേപിച്ചവർ ചെയ്തത് തന്നെയാണ് ബൊണൂചിയും ആവർത്തിക്കുന്നത് എന്നും തുറാം പറഞ്ഞു.

Advertisement