യുവന്റസിന് തിരിച്ചടി, കോസ്റ്റയുടെ പരിക്ക് ഭേദമായില്ല

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിന് തിരിച്ചടി. ബ്രസീലിയൻ വിങ്ങർ ഡഗ്ലസ് കോസ്റ്റയുടെ പരിക്ക് ഭേദമായിട്ടില്ല. ഈ ആഴ്ചയിൽ കോസ്റ്റ മടങ്ങി വരുമെന്ന യുവന്റസ് കോച്ച് മാക്സിമില്യൻ അല്ലെഗ്രിയുടെ പ്രതീക്ഷകൾക്കാണ് തിരിച്ചടിയേറ്റത്. ചാമ്പ്യൻസ് ലീഗിൽ അപ്രതീക്ഷിതമായി അത്ലറ്റിക്കോ മാഡ്രിഡിനോടേറ്റ പരാജയം യുവന്റസിന് തളർത്തിയതിനു പിന്നാലെയാണ് ഈ വാർത്ത പുറത്ത് വരുന്നത്.

പാർമയ്‌ക്കെതിരായ മത്സരത്തിലാണ് ഡഗ്ലസ് കോസ്റ്റയ്ക്ക് പരിക്കേൽക്കുന്നത്. ബൊളോഞ്ഞായ്‌ക്കെതിരായ യുവന്റസിന്റെ സീരി എ മത്സരം നഷ്ടപ്പെടുമെങ്കിലും നാപോളിക്കെതിരെ യുവന്റസ് ഇറങ്ങുമ്പോൾ ഡഗ്ലസ് കോസ്റ്റ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.