ഗവൺമെന്റും ബിസിസിഐയും പറയുന്നത് അനുസരിക്കുമെന്ന് വിരാട് കോഹ്‌ലി

പാകിസ്താനുമായി ലോകകപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഗവണ്മെന്റും ബിസിസിഐയും എടുക്കുന്ന നിലപടിൽ താനും തന്റെ ടീമും ഉറച്ചു നിൽക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ജൂൺ പതിനാറിന് മാഞ്ചസ്റ്ററിൽ നടക്കേണ്ട ഇന്ത്യ – പാകിസ്ഥാൻ ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്കരിക്കും എന്ന വാർത്തകൾ വരുന്ന സമയത്താണ് ഇന്ത്യൻ ക്യാപ്റ്റൻ നിലപാട് വ്യക്തമാക്കിയത്. ഓസ്‌ട്രേലിയയുമായി നടക്കുന്ന പരമ്പരക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോഹ്‌ലി.

“പുൽവാമ ആക്രമണത്തിൽ ജീവൻ നഷ്ടമായ സി.ആർ.പി.എഫ് ഭടന്മാരുടെ കുടുംബങ്ങൾക്ക് ഞങ്ങൾ ആത്മാർത്ഥമായ അനുശോചന അർപ്പിക്കുന്നു, പാകിസ്താനുമായി കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗവണ്മെന്റും ബിസിസിഎയും ആണ്, ഞങ്ങൾ ആ തീരുമാനത്തെ ബഹുമാനിക്കും” വിരാട് കൊഹ്‌ലി വിശാഖിൽ പറഞ്ഞു.

Previous articleയുവന്റസിന് തിരിച്ചടി, കോസ്റ്റയുടെ പരിക്ക് ഭേദമായില്ല
Next articleപുതിയ റോൾ ആസ്വാദിക്കുന്നുണ്ടെന്ന് കാന്റെ