മൗറീനോയുടെ ആദ്യ മത്സരത്തിൽ റോമയ്ക്ക് പത്തു ഗോൾ വിജയം

20210716 002218

ജോസെ മൗറീനോയുടെ റോമൻ യുഗത്തിന് ഗംഭീര തുടക്കം. ഇന്ന് പ്രീസീസണിലെ ആദ്യ മത്സരത്തിൽ റോമ എതിരില്ലാത്ത പത്തു ഗോളുകൾക്കാണ് വിജയിച്ചത്. അമേച്വർ ക്ലബായ മൊണ്ടെകാറ്റിനി ആയിരുന്നു റോമയുടെ ഇര. വളരെ എളുപ്പമായിരുന്നു റോമയെ സംബന്ധിച്ചെടുത്തോളം ഈ മത്സരം. റോമയ്ക്ക് വേണ്ടി മയോറൾ ഹാട്രിക്ക് ഗോളുകൾ നേടി. പെരസ്, മാഞ്ചിനി, കലാഫിയോരി, സലെവ്സ്കി, ദിയവര, സനിയോളോ എന്നിവർ റോമയ്ക്ക് വേണ്ടി ഗോളുകൾ നേടി.

സനിയോളോ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റോമയ്ക്കായി കളിക്കുന്നത്. സനിയോളോ രണ്ടാം പകുതിയിൽ റോമയുടെ ക്യാപ്റ്റൻ ബാൻഡും അണിഞ്ഞു. ജൂലൈ 18ന് ടെർനാനയ്ക്ക് എതിരെയാണ് റോമയുടെ അടുത്ത മത്സരം.