യൂറോ ഹീറോ ഡി ലൊറെൻസോയ്ക്ക് നാപോളിയിൽ പുതിയ കരാർ

20210716 004113

യൂറോ കപ്പിൽ ഇറ്റലിയുടെ റൈറ്റ് ബാക്കായിരുന്ന ജിയോവനി ഡി ലോറെൻസോ നാപ്പോളിയുമായുള്ള കരാർ 2026 ജൂൺ വരെ നീട്ടി. ഇതോടെ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എന്ന അഭ്യൂഹങ്ങൾ അവസാനിച്ചു. യുവേഫ യൂറോ കപ്പിൽ ഇറ്റലിക്ക് വേണ്ടി അദ്ദേഹം ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. പരിക്കേറ്റ അലസ്സാൻഡ്രോ ഫ്ലോറൻസിക്ക് പകരം ആദ്യ ഇലവനിലേക്ക് എത്തിയ താരം ഫൊറെൻസിയുടെ അഭാവം അറിയിച്ചില്ല.

27കാരനായ ഡി ലൊറെൻസോ 2019 സമ്മറിലാണ് എംപോളിയിൽ നിന്ന് 8 മില്യൺ ഡോളറിന് നാപോളിയിൽ ചേർന്നത്. 2020-21 സീസണിൽ നാപോളിക്ക് വേണ്ടി 49 മത്സരങ്ങളിൽ കളിച്ച അദ്ദേഹം നാല് ഗോളുകൾ നേടി. എട്ട് അസിസ്റ്റുകളും സംഭാവന നൽകി.