വരാനെയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ കരാർ ധാരണ, ഇനി റയൽ മാഡ്രിഡുമായി ചർച്ച

Img 20210715 233843

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത വലിയ ട്രാൻസ്ഫറിലേക്ക് അടുക്കുകയാണ്. റയൽ മാഡ്രിഡ് താരം വരാനെയുമായുള്ള യുണൈറ്റഡ് ചർച്ചകൾ ഫലം കാണുക ആണ് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങളും സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. വരാനെയും യുണൈറ്റഡും തമ്മിലുള്ള ചർച്ചകളിൽ കരാർ ധാരണ ആയതായാണ് റിപ്പോർട്ട്. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡുമായി ചർച്ചകൾ ആരംഭിക്കും. അതിനു ശേഷം ഔദ്യോഗികമായി ബിഡ് സമർപ്പിക്കും.

റയൽ മാഡ്രിഡ് വിടാൻ ഉറച്ച വരാനെക്കായി യുണൈറ്റഡ് 45 മില്യൺ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. റയൽ 50 മില്യൺ ആണ് ആവശ്യപ്പെടുന്നത്. അത് നൽകിയാൽ താരത്തെ പെരസ് വട്ടു നൽകിയേക്കും. മഗ്വയറും വരാനെയും ചേർന്ന ഒരു സെന്റർ ബാക്ക് കൂട്ടുകെട്ട് വന്നാൽ യുണൈറ്റഡിനെ തടയുക ആർക്കും സാധ്യമായേക്കില്ല. ഇനി ഒരു വർഷത്തെ കരാർ കൂടെ മാത്രമാണ് വരാനെക്ക് റയൽ മാഡ്രിഡിൽ ഉള്ളത്. 28 വയസ്സുള്ള താരം റയലിനൊപ്പം 4 ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്.