സാസുവോളയെ ഡെർബിയിൽ പരാജയപ്പെടുത്തി പാർമ

- Advertisement -

സീരി എ യിൽ സാസുവോളയെ ഡെർബിയിൽ പരാജയപ്പെടുത്തി പാർമ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പാർമയുടെ വിജയം. 2015 നു ശേഷമുള്ള ആദ്യ റെജിയോ-എമിലിയ ഡെർബിയിൽ വിജയം പാർമയ്‌ക്കൊപ്പമായിരുന്നു. 2015 പാപ്പരായ പാർമ പിന്നീട് തുടർച്ചയായ മൂന്നു പ്രമോഷനിലൂടെയാണ് സീരി എ യിൽ തിരിച്ചെത്തിയത്.

ഗർവിൻജ്യോയും ബ്രൂണോ അൽവെസും പാർമയ്ക്ക് വേണ്ടി ഗോളടിച്ചപ്പോൾ ബാബാകർ ആണ് സസുവോളയുടെ ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടു കൂടി പാർമ ആറാം സ്ഥാനത്താണ്. ആര് വിജയങ്ങൾ സ്വന്തമാക്കിയ പാർമയ്ക്ക് ഇരുപത് പോയന്റാണുള്ളത്. പത്തൊൻപത് പോയിന്റുമായി സസുവോളോ സീരി എ യിൽ എട്ടാം സ്ഥാനത്താണുള്ളത്.

 

Advertisement