മോഹൻ ബഗാനെ അട്ടിമറിച്ച് ചർച്ചിൽ ബ്രദേഴ്‌സ്

- Advertisement -

അതിൽ ലീഗിൽ വീണ്ടും അട്ടിമറി. കരുത്തരായ മോഹൻ ബഗാനെ അട്ടിമറിച്ച് ചർച്ചിൽ ബ്രദേഴ്‌സ്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചർച്ചിൽ ബ്രദേഴ്‌സിന്റെ ജയം. മോഹൻ ബഗാനെയും തകർത്ത ചർച്ചിൽ ഐ ലീഗിൽ അപരാജിതരായി കുതിപ്പ് തുടരുകയാണ്. വില്ലിസ് പ്ലാസയുടെ ഇരട്ട ഗോളും ടൗടാ സീസെയുടെ ഗോളുമാണ് ചർച്ചിലിന്റെ വിജയമുറപ്പിച്ചത്.

അപരാജിതരായി കുത്തിക്കുകയായിരുന്ന മോഹൻ ബഗാനെയാണ് ഇന്ന് ചർച്ചിൽ പിടിച്ചു കെട്ടിയത്. സാൾട്ട് ലേക്ക്‌ സ്റ്റേഡിയത്തിൽ സൂപ്പർ താരം സോണി നോർദെ ഈ സീസണിൽ ആദ്യമായി സ്റ്റാർട്ട് ചെയ്തു. അഞ്ചു മിനുട്ടിനിടയ്ക്ക് വഴങ്ങിയ രണ്ടു ഗോളുകളാണ് ബഗാന്റെ പതനത്തിനു ആക്കം കൂട്ടിയത്. 51 ആം മിനുട്ടിലും 55 ആം മിനുട്ടിലും വില്ലിസ് പ്ലാസ പന്ത് ബഗാന്റെ വലയിലേക്കടിച്ചു കയറ്റി. ഈ വിജയത്തോടു കൂടി ഐ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചർച്ചിൽ ബ്രദേഴ്‌സ്. ഗോകുലം കേരള എഫ്സിക്കും പിന്നിലായി നാലാം സ്ഥാനത്താണ് മോഹൻ ബഗാൻ.

Advertisement