അവസാന മിനുട്ടിൽ ഇന്റർ മിലാന് വിജയം

Newsroom

20220910 232900

സീരി എയിൽ ഇന്റർ മിലാൻ അവസാന നിമിഷ ഗോളിൽ ഒരു വിജയം നേടി. ഇന്ന് സാൻസിരോയിൽ ടൊറിനോയെ നേരിട്ട ഇന്റർ മിലാൻ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ന് ജയിച്ചത്‌. ഒരു ഗോൾ കിട്ടാനായി ഏറെ കഷ്ടപ്പെട്ട ഇന്റർ മിലാൻ അവസാന മിനുട്ടിൽ ആണ് വിജയം സ്വന്തമാക്കിയത്‌. 90ആം മിനുട്ടിൽ ബ്രൊസോവിച് ആണ് വിജയ ഗോൾ നേടിയത്. ബരെയ്യയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.

ഏഴ് ഷോട്ടുകൾ ടാർഗറ്റിലേക്ക് തൊടുത്ത ടൊറീനോ വലിയ വെല്ലുവിളി തന്നെ ഇന്ന് ഇന്റർ മിലാന് എതിരെ ഉയർത്തി. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് ഇന്റർ മിലാൻ വിജയ വഴിയിലേക്ക് എത്തുന്നത്. 6 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഇന്റർ മിലാൻ ഇപ്പോൾ ലീഗിൽ മൂന്നാം സ്ഥാനത്താണ്.