ജെക്കോയ്ക്ക് പരിക്ക്, ഒരു മാസത്തോളം പുറത്ത്

Img 20211109 144721

ഇന്റർ മിലാൻ സ്ട്രൈക്കർ ജെക്കോയ്ക്ക് പരിക്കേറ്റതായി ബോസ്നിയ ദേശീയ ടീം അറിയിച്ചു. മിലാൻ ഡാർബിക്ക് ഇടയിൽ പരിക്കേറ്റ ജെക്കോ ഇനി ഒരു മാസത്തോളം പുറത്തിരിക്കും. താരം ബോസ്നിയ ദേശീയ ടീമിനൊപ്പം ചേർന്നിരുന്നു എങ്കിലും പരിക്ക് കാരണം പരിശീലനം നടത്താൻ സാധിച്ചില്ല. മിലാൻ ഡെർബിയുടെ രണ്ടാം പകുതിയിൽ പേശിക്ക് പരിക്കേറ്റതിനാൽ ജെക്കോയെ പിൻവലിച്ചിരുന്നു.

ഫിൻലാൻഡ്, യുക്രെയ്ൻ, യുഎസ്എ എന്നിവയ്‌ക്കെതിരായ ബോസ്‌നിയയുയ്യെ മത്സരങ്ങൾ ജെക്കോയ്ക്ക് നഷ്ടമാകും. ഈ സീശണിൽ ഇന്ററിനായി 16 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയ ജെക്കോ മികച്ച ഫോമിൽ ആയിരുന്നു. സീരി എയിൽ ഇതുവരെ ഏഴ് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റോമയിൽ ആകെ ഏഴു ഗോളുകൾ മാത്രമേ ജെക്കോ നേടിയിരുന്നുള്ളൂ.

Previous articleരജത് പടിദാറിന് അര്‍ദ്ധ ശതകം, കേരളത്തിനെതിരെ മികച്ച സ്കോര്‍ നേടി മധ്യ പ്രദേശ്
Next articleചില ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുവാന്‍ താല്പര്യം ഉണ്ടാകില്ല – ടിം പെയിന്‍