ചില ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുവാന്‍ താല്പര്യം ഉണ്ടാകില്ല – ടിം പെയിന്‍

ചില ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുവാന്‍ താല്പര്യം ഉണ്ടായേക്കില്ലെന്നും അതിൽ അസ്വാഭാവികതയൊന്നും തനിക്ക് തോന്നുന്നില്ലെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ ടിം പെയിന്‍. ഓരോ വ്യക്തിയ്ക്കും അത് തീരുമാനിക്കുവാനുള്ള അവകാശമുണ്ടെന്നും തനിക്ക് ലോക ഇലവന്റെ ഭാഗമായി പാക്കിസ്ഥാനിൽ പോയപ്പോള്‍ മികച്ച സുരക്ഷ ഒരുക്കങ്ങളാണ് കാണാനായതെന്നും പെയിന്‍ പറഞ്ഞു.

ഈ വിഷയം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിൽ ചര്‍ച്ച ചെയ്ത് അവരുടെ സംശയങ്ങള്‍ക്ക് ഉത്തരം കാണുവാനാകും ശ്രമമെന്നും ടിം പെയിന്‍ വ്യക്തമാക്കി. ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ടീമിനെ ആവും പാക്കിസ്ഥാനിലേക്ക് അയയ്ക്കുവാന്‍ ശ്രമിക്കുകയെന്നും ടിം പെയിന്‍ വ്യക്തമാക്കി.