രജത് പടിദാറിന് അര്‍ദ്ധ ശതകം, കേരളത്തിനെതിരെ മികച്ച സ്കോര്‍ നേടി മധ്യ പ്രദേശ്

Rajatpatidar

ആദ്യ ഓവരിൽ വെങ്കിടേഷ് അയ്യരെ നഷ്ടമായെങ്കിലും രജത് പടിദാര്‍, കുല്‍ദീപ് ഗെഹി, പാര്‍ത്ഥ് സഹാനി എന്നിവരുടെ ബാറ്റിംഗ് മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി മധ്യ പ്രദേശ്. ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ പ്രതീക്ഷിച്ച തുടക്കമാണ് മനു കൃഷ്ണന്‍ നല്‍കിയത്. എന്നാൽ പിന്നീട് മത്സരത്തിൽ കാര്യമായ പ്രഭാവം സൃഷ്ടിക്കുവാന്‍ കേരള ബൗളര്‍മാര്‍ക്കായില്ല.

രജത് 49 പന്തിൽ 77 റൺസ് നേടിയപ്പോള്‍ കുല്‍ദീപ് 31 റൺസും പാര്‍ത്ഥ് 32 റൺസുമാണ് നേടിയത്. 7 ഫോറും മൂന്ന് സിക്സുമാണ് താരം നേടിയത്.

Previous articleസ്മാളിംഗ് പരിക്ക് മാറി എത്തുന്നു
Next articleജെക്കോയ്ക്ക് പരിക്ക്, ഒരു മാസത്തോളം പുറത്ത്