ഡിബാലയുടെ മികവിൽ യുവന്റസ് കോപ്പ ഇറ്റാലിയ ക്വാർട്ടറിൽ

- Advertisement -

ക്രിസ്റ്റ്യാനോ ഇല്ലാതെ കോപ ഇറ്റാലിയ മത്സരത്തിന് ഇറങ്ങിയ യുവന്റസിന് വമ്പൻ വിജയം. ഉഡിനെസെയെ നേരിട്ട യുവന്റസ് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. അർജന്റീനൻ താരം ഡിബാലയുടെ ഗംഭീര പ്രകടനമാണ് യുവന്റസിന് ഈ വലിയ വിജയം നൽകിയത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും ഡിബാല ഇന്ന് സംഭാവന നൽകി.

26ആം മിനുട്ടിൽ തന്നെ യുവന്റസ് ഇന്ന് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 16ആം മിനുട്ടിൽ ഡിബാലയുടെ പാസിൽ നിന്ന് ഹിഗ്വയിൻ ആണ് യുവന്റസിന്റെ ആദ്യ ഗോൾ നേടിയത്. പിന്നാലെ പെനാൾട്ടിയിലൂടെ ഡിബാല ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ ഹിഗ്വയിന്റെ പാസിൽ ഡിബാല ഗോൾ നേടി. 61ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ കോസ്റ്റയാണ് യുവന്റസിന്റെ നാലാം ഗോൾ നേടിയത്.

Advertisement