മാറ്റയുടെ ഏക ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്സിനെ മറികടന്നു

- Advertisement -

അവസാനം ഒലെ ഗണ്ണാർ സോൾഷ്യാർ വോൾവ്സിനെ പരാജയപ്പെടുത്തി. എഫ് എ കപ്പിൽ ഇന്ന് നടന്ന മൂന്നാം റൗണ്ട് റിപ്ലേയിൽ ഏക ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ശക്തമായ പോരാട്ടമായിരുന്നു ഇന്ന് ഓൾഡ് ട്രാഫോർഡിൽ ഇറങ്ങിയത്. ഇരു ടീമുകളും കരുത്തുറ്റ ടീമുകളെ തന്നെ കളത്തിൽ ഇറക്കി.

രണ്ടാം പകുതിയിൽ മാറ്റയുടെ വകയായിരുന്നു യുണൈറ്റഡിന്റെ വിജയ ഗോൾ. മാർഷ്യലിന്റെ പാസിൽ നിന്ന് ബ്രേക്ക് ചെയ്ത് കുതിച്ച മാറ്റ ചിപ് ചെയ്ത് ബോൾ വലയിൽ എത്തിക്കുകയായിരുന്നു. ജയത്തോടെ യുണൈറ്റഡ് നാലാം റൗണ്ടിലേക്ക് എത്തി. വാറ്റ്ഫോർഡോ ട്രാന്മരെ റോവേർസോ ആകും അടുത്ത റൗണ്ടിൽ യുണൈറ്റഡിന്റെ എതിരാളികൾ.

Advertisement