റൊണാൾഡോക്ക് വിശ്രമം, യുവന്റസ് ഇന്ന് ബ്രെഷക്കെതിരെ

- Advertisement -

ഇറ്റലിയിൽ കിരീടപ്പോരാട്ടം കനക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് ഇന്ന് ബ്രെഷയെ നേരിടും. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിശീലകൻ സാരി വിശ്രമമനുവധിച്ചിരിക്കുകയാണ്. ഈ സീസണിൽ 29 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ റൊണാൾഡോ അടിച്ചുകൂട്ടിയിട്ടുണ്ട്.

കഴിഞ്ഞ 11 കളികളിലും ഗോളടിക്കാൻ പോർച്ചുഗീസ് സൂപ്പർ താരത്തിന് സാധിച്ചിട്ടുണ്ട്. മിലാനെതിരായ കോപ ഇറ്റലിയ സെമി ആദ്യ പാദത്തിൽ റൊണാൾഡോയുടെ ഗോളിലാണ് മിലാൻ സമനില പിടിച്ചത്. അതേ‌ സമയം യുവന്റസ് നിരയിൽ ഡഗ്ലസ് കോസ്റ്റ, ഖെദീര,ഡെമിറാൾ,കെല്ലിയ്നി എന്നിവർ പരിക്കേറ്റ് പുറത്താണ്.

Advertisement