മോശം ഫോമിനെക്കുറിച്ച് വിഷമിക്കേണ്ട ആവശ്യമില്ലെന്ന് മായങ്ക് അഗർവാൾ

Photo: Twitter/@BCCI
- Advertisement -

മോശം ഫോമിനെകുറിച്ച് കൂടുതൽ ചിന്തിച്ച് വിഷമിക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യൻ താരം മായങ്ക് അഗർവാൾ. ന്യൂസിലാൻഡിനെതിരായ സന്നാഹ മത്സരത്തിൽ 81 റൺസ് എടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യൻ താരം. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന മായങ്ക് ആഗർവാളിന് ഇന്നത്തെ പ്രകടനം ആത്മവിശ്വാസം നൽകുന്നതായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ അടക്കം കഴിഞ്ഞ 11 ഇന്നിങ്‌സുകളിൽ ഒരു ഇന്നിങ്സിൽ 40ൽ കൂടുതൽ റൺസ് നേടാൻ താരത്തിനായിരുന്നില്ല.

കഴിഞ്ഞതിനെ കൂടുതൽ ആലോചിക്കുന്നില്ലെന്നും സന്നാഹ മത്സരത്തിൽ നേടിയ 81 റൺസ് നൽകിയ ആത്മവിശ്വാസം ന്യൂസിലാൻഡിനെതിരായ ടെസ്റ്റിൽ ഉപകാരപ്പെടുമെന്നും മായങ്ക് അഗർവാൾ പറഞ്ഞു. ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോറുമായി സംസാരിച്ചെന്നും താൻ മെച്ചപ്പെടേണ്ട കാര്യങ്ങൾ റാത്തോർ പറഞ്ഞു തന്നുവെന്നും അത് അനുസരിച്ച് താൻ നെറ്റ്സിൽ പരിശീലനം നടത്തിയെന്നും മായങ്ക് അഗർവാൾ പറഞ്ഞു.

Advertisement