സെലെസ്റ്റിയൽ കിരീടം പ്രതിഭ ക്രിക്കറ്റ് ക്ലബ് സ്വന്തമാക്കി, ഫൈനലിൽ 124 റൺസിന്റെ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

25ആമത് കേരള സെലസ്റ്റിയൽ ക്രിക്കറ്റ് ടൂർണമെന്റ് കിരീടൻ പ്രതിഭ ക്രിക്കറ്റ് ക്ലബ് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ആത്രേയ ഉൽബവ് ക്രിക്കറ്റ് ക്ലബിനെ 124 റൺസിനാണ് പ്രതിഭ പരാജയപ്പെടുത്തിയത്‌. ആദ്യ ബാറ്റ് ചെയ്ത പ്രതിഭ ആത്രേയ ഉൽഭവ് ക്രിക്കറ്റ് ക്ലബിനു മുന്നിൽ 240 റൺസ് ആയിരുന്നു വിജയ ലക്ഷ്യമായി ഉയർത്തിയത്. എന്നാൽ ആ ലക്ഷ്യം പിന്തുടർന്ന ആത്രേയ വെറും 115 റൺസിൽ ആൾ ഔട്ട് ആയി.

മികച്ച ബൗളിംഗ് പുറത്തെടുത്ത പ്രതിഭ അനായസം വിജയം നേടുകയായിരുന്നു. നാലു വിക്ക് എടുത്ത രഞ്ജിത് രവീന്ദ്രൻ ആണ് പ്രതിഭയുടെ വിജയ ശില്പിയായത്. ശറഫുദ്ദീൻ, ശ്രീരാജ് എന്നിവർ രണ്ടു വിക്കറ്റ് വീതവും മിഥുൻ ബേസി മാത്യു എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ആത്രേയ ലൈനപ്പിൽ ശ്രീരാജ് (28), രോജിത് (25), അനസ് (27) എന്നിവർ മാത്രമേ പിടിച്ചു നിന്നുള്ളൂ.

നേരത്തെ ആദ്യ ബാറ്റു ചെയ്ത പ്രതിഭ 78 പന്തിൽ 85 റൺസ് എടുത്ത അസറുദ്ദീന്റെ മികവിൽ ആയിരുന്നു 239 റൺസ് എടുത്തത്. 5 ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിങ്സ്. ഓപണറായ ബേസിൽ മാത്യു 46 പന്തിൽ 37 റൺസും ഷറഫുദ്ദീൻ 44 പന്തിൽ 21 റൺസും എടുത്ത് പുറത്തായി. 30 റൺസ് എടുത്ത ഫസൽ, 22 റൺസ് എടുത്ത രഞ്ജിത് രവീന്ദ്രൻ എന്നിവരാണ് പ്രതിഭയുടെ നിരയിൽ പിടിച്ചുനിന്ന മറ്റു ബാറ്റ്സ്മാന്മാർ.