സ്വന്തം നാട്ടിൽ അങ്കത്തിന് ഒരുങ്ങി റനിയേരി, ഇനി റോമയുടെ പരിശീലകൻ

ഫുൾഹാം പുറത്താക്കി ദിവസങ്ങൾ പിന്നീടും മുൻപേ ക്ലാഡിയോ റനിയേരി പരിശീലക റോളിൽ തിരിച്ചെത്തി. ഇറ്റാലിയൻ വമ്പന്മാരായ റോമയുടെ പരിശീലകനായി അദ്ദേഹത്തെ നിയമിച്ചു. കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട യുസേബിയോ ഡി ഫ്രാൻചെസ്‌കോക്ക് പകരക്കാരനായാണ് റനിയേരി റോമയിൽ എത്തുന്നത്.

ഈ സീസൺ അവസാനിക്കുന്ന വരെ താത്കാലിക ചുമതലയാണ് വെറ്ററൻ ഇറ്റാലിയൻ പരിശീലകനായ റനിയേരി വഹിക്കുക. ഇത് രണ്ടാം തവണയാണ് അദ്ദേഹം റോമയുടെ പരിശീലകനാവുന്നത്. 2009 മുതൽ 2011 വരെ അദ്ദേഹം റോമയെ പരിശീലിപിച്ചിട്ടുണ്ട്.

Comments are closed.