അവസാന സ്ഥാനക്കാരോട് സമനില വഴങ്ങി നാപോളി

സീരി എ യിൽ നാപോളിക്ക് തോൽവിയോളം പോന്ന സമനില. ലീഗിൽ അവസാന സ്ഥാനത്തുള്ള ചിവോ വേറൊണയാണ് നാപോളിയെ സമനിലയിൽ തളച്ചത്. സ്വന്തം മൈതാനത്താണ് ഇറ്റാലിയൻ വമ്പന്മാർ കുഞ്ഞൻ ടീമിനോട് ഗോൾ രഹിത സമനില വഴങ്ങിയത്. നാപോളി സമനില വഴങ്ങിയതോടെ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള യുവാന്റസിന് 8 പോയിന്റ് ലീഡായി.

പുതിയ പരിശീലകൻ ഡൊമനിക്കോ ഡി കാർലോക്ക് കീഴിൽ അസാമാന്യ പ്രതിരോധ പ്രകടനമാണ് ചിവോ നടത്തിയത്. നാപോളിയാകട്ടെ ആക്രമണത്തിൽ ഏറെ പിറകിലുമായി. ഷോട്ടുകൾ ഏറെ നടത്തിയ നാപോളിക്ക് പക്ഷെ ഫിനിഷിൽ പിഴകുകയായിരുന്നു. ഇൻസിനെയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ഈ സീസണിൽ ചിവോ നേടുന്ന ആദ്യ പോയിന്റാണ് ഇന്നത്തേത്.

ഇന്ന് നടന്ന മറ്റു സീരി എ മത്സരങ്ങളിൽ ഫിയോറന്റീന ബോലോനയോട്‌ ഗോൾ രഹിത സമനില വഴങ്ങി. പാർമ 2-1 ന് സുസൂലോയോട് ജയിച്ചപ്പോൾ എംപോളി അറ്റലാന്റയെ 3-2 നാണ് മറികടന്നത്.