ഡല്‍ഹിയ്ക്ക് വീണ്ടും തോല്‍വി, ഇത്തവണ ഹരിയാനയോട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി ദബാംഗ് ഡല്‍ഹി. ഇന്ന് നടന്ന ആദ്യ പ്രൊ കബഡി മത്സരത്തില്‍ ഹരിയാന സ്റ്റീലേഴ്സിനോടാണ് ടീം തോറ്റത്. 34-27 എന്ന സ്കോറിനു 7 പോയിന്റ് വ്യത്യാസത്തിലാണ് ഹരിയാന മത്സരം വിജയിച്ചത്. പകുതി സമയത്ത് 13-10നു നേരിയ ലീഡ് മാത്രമാണ് ഹരിയാന സ്വന്തമാക്കിയതെങ്കിലും രണ്ടാം പകുതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാന്‍ വിജയികള്‍ക്കായി.

ഹരിയാനയ്ക്കായി വികാസ ഖണ്ഡോല 9 പോയിന്റുമായി മികവ് പുലര്‍ത്തിയപ്പോള്‍ നവീന്‍ അഞ്ചും സച്ചിന്‍ ഷിംഗാഡേ 4 പോയിന്റും നേടി. ഡല്‍ഹി നിരയില്‍ നവീന്‍ കുമാര്‍ പത്ത് പോയിന്റ് നേടിയപ്പോള്‍ ചന്ദ്രന്‍ രഞ്ജിത്തും രവീന്ദര്‍ പഹലും 5 വീതം പോയിന്റ് നേടി.

പ്രതിരോധത്തിലെ മികവാണ് ഹരിയാനയുടെ ജയം ഉറപ്പാക്കിയത്. ഒരു തവണ ഡല്‍ഹിയെ ഓള്‍ഔട്ട് ആക്കുവാനും ടീമിനു സാധിച്ചു. റെയിഡിംഗില്‍ 16-15നു നേരിയ ലീഡാണ് ടീമിനു നേടാനായത്. അധിക പോയിന്റുകളില്‍ മൂന്ന് പോയിന്റുമായി ഇരു ടീമുകളും ഒപ്പം നിന്നു.