ആശ്ലി യങ്ങിന് പുതിയ കരാർ വാഗ്ദാനം ചെയ്ത് ഇന്റർ മിലാൻ

20210609 144532
- Advertisement -

ഇംഗ്ലീഷ് ഫുൾബാക്കായ ആശ്ലി യങിന് ഇന്റർ മിലാൻ പുതിയ കരാർ നൽകും. ഒരു വർഷത്തെ പുതിയ കരാർ താരത്തിന് ഇന്റർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൻ മേലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്ന് ആശ്ലി യങ് പറഞ്ഞു. രണ്ട് സീസൺ മുമ്പ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു യങ് ഇന്ററിൽ എത്തിയത്‌. അന്ന് മുതൽ ഇന്ന് വരെ ഇന്റർ മിലാന്റെ വിശ്വസ്ഥനായിരുന്നു യങ്. ഇന്ററിന്റെ ലീഗ് കിരീട നേട്ടത്തിലും യങ്ങിന് വലിയ പങ്കുണ്ടായിരുന്നു.

2011 മുതൽ 2019വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്നു യങ് കളിച്ചിരുന്നത്. മാഞ്ചസ്റ്ററിനായി ഇരുന്നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുണൈറ്റഡിനൊപ്പം ലീഗ് കിരീടം ഉൾപ്പെടെ 5 കിരീടങ്ങളും നേടിയിട്ടുണ്ട്. അവസാനം യുണൈറ്റഡിന്റെ ക്യാപ്റ്റനായിരിക്കെ ആയിരുന്നു താരം ക്ലബ് വിട്ടത്.

Advertisement