ലങ്ക പ്രീമിയര്‍ ലീഗ് രണ്ടാം പതിപ്പ് ജൂലൈ 30ന് ആരംഭിക്കും

ശ്രീലങ്കയുടെ ഔദ്യോഗിക ടി20 ടൂര്‍ണ്ണമെന്റായ ലങ്ക പ്രീമിയര്‍ ലീഗിന്റെ രണ്ടാം പതിപ്പ് ജൂലൈ 30ന് ആരംഭിക്കും. ലോക ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാൽ തന്നെ ശ്രീലങ്കയുടെ ടോപ് താരങ്ങള്‍ക്കും പുതുമുഖ താരങ്ങള്‍ക്കും ഒരു പോലെ പ്രാധാന്യമാണ് ഈ വര്‍ഷത്തെ ലങ്ക പ്രീമിയര്‍ ലീഗ്. ഓഗസ്റ്റ് 22 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ഉദ്ഘാടന സീസണിൽ ലോക ക്രിക്കറ്റിലെ വലിയ താരങ്ങള്‍ ടൂര്‍ണ്ണമെന്റിൽ പങ്കെടുത്തിരുന്നു.

135 മില്യൺ ആളുകളാണ് കഴിഞ്ഞ സീസൺ ഫൈനൽ വീക്ഷിച്ചത്. അഞ്ച് ടീമുകളുമായി കോവിഡ് പ്രതിസന്ധിയ്ക്കിടയിലാണ് ലങ്കന്‍ ബോര്‍ഡ് ടൂര്‍ണ്ണമെന്റ് വിജയകരമായി സംഘടിപ്പിച്ചത്. ഇത്തവണയും കഴിഞ്ഞതവണത്തെ പോലെ ഒറ്റ വേദിയിലാവും മത്സരം നടക്കുക. ജാഫ്ന സ്റ്റാലിയൻസ് ആണ് കഴിഞ്ഞ തവണത്തെ വിജയികള്‍. ഫൈനലിൽ ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെ 53 റൺസിന് പരാജയപ്പെടുത്തിയാണ് സ്റ്റാലിയന്‍സ് വിജയം കരസ്ഥമാക്കിയത്.