വില്യംസൺ കളിക്കില്ല, ടോം ലാഥം നയിക്കും

Jamesandersonkanewilliamson
- Advertisement -

ന്യൂസിലാണ്ടിന് കനത്ത തിരിച്ചടിയായി കെയിന്‍ വില്യംസണിന്റെ പരിക്ക്. താരം ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്നും ടോം ലാഥം ടീമിനെ നയിക്കുമെന്നും കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചു. താരത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി താരത്തിന് വിശ്രമം ആവശ്യമാണെന്നതിനാലാണ് എഡ്ജ്ബാസ്റ്റണിൽ നിന്ന് താരത്തെ ഒഴിവാക്കിയിരിക്കുന്നത്.

പകരം വിൽ യംഗ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യും. നാളെയാണ് എഡ്ജ്ബാസ്റ്റണിൽ രണ്ടാം ടെസ്റ്റ് ആരംഭിക്കുക. വില്യംസണെ പുറത്തിരുത്തുക എന്നത് എളുപ്പമുള്ള തീരുമാനം അല്ല എന്നാൽ അത് ശരിയായ തീരുമാനം ആണെന്ന് കരുതുന്നുവെന്നാണ് ഗാരി സ്റ്റെഡ് പറഞ്ഞത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സമയത്തേക്ക് താരം പൂര്‍ണ്ണമായി ഫിറ്റായി തിരിച്ചുവരുമെന്നാമ് പ്രതീക്ഷയെന്നും ഗാരി സ്റ്റെഡ് പറഞ്ഞു.

Advertisement