സർവീസസ് സന്തോഷ് ട്രോഫി ഫൈനലിൽ

ആറ് തവണ ചാമ്പ്യൻമാരായ സർവീസസ് ഒരിക്കൽ കൂടെ സന്തോഷ് ട്രോഫി ഫൈനലിൽ എത്തി. സുവർണ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിയിൽ മിസോറാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് സർവീസസ് ഫൈനലിൽ എത്തിയത്.

88-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കിട്ടി 10 പേരായി ചുരുങ്ങിയെങ്കിലും ജയം നേടാൻ സർവീസസിനായി. രാഹുൽ രാമകൃഷ്ണൻ്റെയും (21’) ബികാഷ് ഥാപ്പയുടെയും (83’) ഗോളുകളാണ് സർവീസസിന് കരുത്തായത്‌. മൽസാംഫെല (90+3’) ആണ് മിസോറാമിനായി ഏക ഗോൾ നേടിയത്. ഇത് 12-ാം തവണയാണ് സർവീസസ് സന്തോഷ് ട്രോഫിയുടെ ഫൈനലിലെത്തുന്നത്.

രണ്ടാം സെമിയിൽ മണിപ്പൂർ ഗോവയെ നേരിടും.

പെനാൾട്ടി ഷൂട്ടൗട്ടിൽ തോറ്റ കേരളം സന്തോഷ് ട്രോഫിയിൽ നിന്ന് പുറത്ത്

സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ ഇന്ന് മിസോറാമിനെ നേരിട്ട കേരളത്തിന് പരാജയം. കേരളം ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് സ്മെഉ ഫൈനൽ കാണാതെ പുറത്തായി. ടൂർണമെന്റിൽ ഉടനീളം എന്ന പോലെ മിസോറാമിനെതിരെയും അത്ര നല്ല ഫുട്ബോൾ ആയിരുന്നില്ല കേരളം കളിച്ചത്. കളി നിശ്ചിത സമയം ആയ 90 മിനിറ്റ് കഴിയുമ്പോൾ ഗോൾഡ് രഹിതമായിരുന്നു‌.

തുടർന്ന് എക്സ്ട്രാ ടൈമിൽ എത്തിയ കളിയിൽ മിസോറാം ആദ്യപകുതിയിൽ ഒരു ഗോൾ നേടിയെങ്കിലും ഹാൻഡ് ബോൾ കാരണം ആ ഗോൾ നിഷേധിക്കപ്പെട്ടു. പിന്നാലെ റിസ്വാൻ അലിയുടെ മികച്ച ഷോട്ട് ഒരു മികച്ച സൈഡിലൂടെ മിസോറാം ഗോൾകീപ്പർ സേവ് ചെയ്തു. കളിയുടെ എക്സ്ട്രാ ടൈമിന്റെ ആദ്യപകുതി ഗോൾ രഹിതനായി തന്നെ തുടർന്നു. എക്സ്ട്രീമിന്റെ രണ്ടാം പകുതിയിലും ഗോൾ ഒന്നും വന്നില്ല.

തുടർന്ന് കളി പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തി ഷൂട്ടൗട്ടിലെ ആദ്യ 5 കിക്കുകൾ കഴിഞ്ഞപ്പോൾ രണ്ട് ടീമും 5 കിക്കും ലക്ഷ്യത്തിൽ എത്തിച്ചു. അവസാനം സഡൻഡെത്തിലേക്ക് നീങ്ങി. കേരള താരം സുജിത്തിന്റെ പുറത്തായതോടെ മിസോറാം വിജയിച്ച് സെമിഫൈനലിലേക്ക് മുന്നേറി. അവർ ഇനി സെമിയിൽ സർവീസസിനെ നേരിടും. രണ്ടാം സെമിയിൽ മണിപ്പൂരും ഗോവയും ആകും ഏറ്റുമുട്ടുക.

ആസാമിനെ തകർത്ത് മണിപ്പൂർ സന്തോഷ് ട്രോഫി സെമി ഫൈനലിൽ

മണിപ്പൂർ സന്തോഷ് ട്രോഫി സെമി ഫൈനലിൽ. ഇന്ന് ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫിയുടെ മൂന്നാം ക്വാർട്ടർ ഫൈനലിൽ മുൻ ചാമ്പ്യന്മാരായ മണിപ്പൂർ അസമിനെതിരെ 7-1ന്റെ ഉജ്ജ്വല വിജയം നേടി.

ഇന്ന് കളി ആരംഭിച്ച് 20 മിനിറ്റിനുള്ളിൽ തന്നെ മണിപ്പൂർ 4-0 ലീഡിലേക്ക് ഉയർന്നിരുന്നു. വാങ്‌ഖെയ്‌മയും സദാനന്ദ സിംഗ് മണിപ്പൂരിനായി ഹാട്രിക് നേടി. 11′,16′, 70′ മിനുട്ടുകളിൽ ആയിരുന്നു ഹാട്രിക്ക് ഗോളുകൾ വന്നത്.

ക്യാപ്റ്റൻ ഫിജാം സനതോയ് മീതേയ് (4′), നഗാങ്‌ബാം പച്ച സിംഗ് (19′,), മൈബാം ഡെനി സിംഗ് (82′), ഇമർസൺ മെയ്‌തേയ് ( 88′) ആയിരുന്നു മണിപ്പൂരിന്റെ മറ്റ് സ്കോറർമാർ. 64-ാം മിനിറ്റിൽ ജോയ്ദീപ് ഗൊഗോയ് അസമിന്റെ ഏക ഗോൾ നേടി. ഗോവയെ ആകും മണിപ്പൂർ സെമി ഫൈനലിൽ നേരിടുക.

സന്തോഷ് ട്രോഫി, ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് മിസോറാമിനെതിരെ

സന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ഇറങ്ങും. മിസോറാം ആണ് കേരളത്തിൻറെ ഇന്നത്തെ എതിരാളികൾ. അരുണാചൽപ്രദേശിൽ വച്ച് നടക്കുന്ന മത്സരം രാത്രി 7 മണിക്കാണ് ആരംഭിക്കുക. കളി തൽസമയം അരുണാചൽപ്രദേശിന്റെ യൂട്യൂബ് ചാനൽ വഴി കാണാനാകും.

ഗ്രൂപ്പ് ഘട്ടത്തിൽ അത്ര നല്ല പ്രകടനം ആയിരുന്നില്ല കേരളം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ആ പ്രകടനങ്ങളിൽ നിന്ന് ഏറെ മെച്ചപ്പെട്ട പ്രകടനം സതീവൻ ബാലന്റെ കളിക്കാർ നടത്തേണ്ടതുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചു മത്സരങ്ങൾ കളിച്ച കേരളം ആകെ രണ്ടു മത്സരങ്ങളാണ് വിജയിച്ചത്. രണ്ട് സമനിലയും ഒരു പരാജയവും കേരളം നേരിട്ടിരുന്നു. ഇന്ന് വിജയിക്കുകയാണെങ്കിൽ കേരളം സെമിഫൈനലിൽ സർവീസസിനെയാണ് നേരിടുക. സർവീസ് ഇന്നലെ നടന്ന മത്സരത്തിൽ റെയിൽവേ പരാജയപ്പെടുത്തി ആയിരുന്നു സെമിഫൈനലിലേക്ക് എത്തിയത്

റെയിൽവേയെ തോൽപ്പിച്ച് സർവീസസ് സന്തോഷ് ട്രോഫി സെമി ഫൈനലിലേക്ക് കടന്നു

ആറ് തവണ ജേതാക്കളായ സർവീസസ് സന്തോഷ് ട്രോഫി സെമി ഫൈനലിലേക്ക് മുന്നേറി. 77-ാമത് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ റെയിൽവേയെ 2-0 ന്
ആണ് സർവീസസ് തോൽപ്പിച്ചത്‌. രണ്ട് ഗോളുകളും ആദ്യ പകുതിയിൽ ആണ് പിറന്നത്‌.

ഒമ്പതാം മിനിറ്റിൽ തന്നെ ഷഫീൽ പിപി പെനാൽറ്റിയിലൂടെ സർവീസസിന് ലീഡ് നൽകി. ഹാഫ് ടൈമിന് തൊട്ടു മുമ്പ് സമീർ മുമ്രുവിൻ്റെ ഉജ്ജ്വലമായ ഗോൾ സർവീസസിന്റെ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ പിന്നെ വിജയം ഉറപ്പിക്കേണ്ട പണിയെ സർവീസസിന് ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ എഡിഷനിലും സെമിയിലെത്താൻ സർവീസസിന് ആയിരുന്നു.

സമനിലയുമായി കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളത്തിന് ഒരു സമനില കൂടെ. അവസാന ഗ്രൂപ്പ് മത്സരത്തിൽ സർവീസസിനോട് 1-1 എന്ന സമനിലയാണ് കേരളം വഴങ്ങിയത്. അഞ്ചു മത്സരങ്ങളിൽ രണ്ടാം സമനിലയാണ് കേരളത്തിന് ഇത്. സമനില നേടിയെങ്കിലും കഷ്ടിച്ച് കേരളം നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു.

ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് ലീഡ് എടുത്ത ശേഷമാണ് കേരളം വിജയം കൈവിട്ടത്. കേരളത്തിനായി ആദ്യപകുതിയിൽ സജേഷ് ആണ് ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാനം സനിർ മുർമുവിന്റെ ഗോളിൽ കേരളം സമനിലവഴങ്ങി. അഞ്ചു മത്സരങ്ങളിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് കേരളം വിജയിച്ചത്. ബാക്കി രണ്ടു മത്സരങ്ങളിൽ സമനിലയും ഒരു മത്സരം പരാജയപ്പെടുകയും ചെയ്തു.

5 മത്സരങ്ങളിൽ 8 പോയിന്റുമായി കേരളം ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ആണ് ഉള്ളത്. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാരാണ് ക്വാർട്ടർ ഫൈനലിലേക്ക് എത്തുക. ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും കേരളത്തിന്റെ ഇതുവരെയുള്ള പ്രകടനങ്ങൾ തൃപ്തിരുന്നതല്ല. അടുത്തഘട്ടത്തിലെങ്കിലും കളി മെച്ചപ്പെടുത്തിയില്ലെങ്കിൽ കേരളം കിരീടം എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വരും

സന്തോഷ് ട്രോഫി, കേരളം വിജയ വഴിയിൽ തിരികെയെത്തി

സന്തോഷ് ട്രോഫിയിൽ കേരളം വിജയ വഴിയിൽ തിരികെയെത്തി. രണ്ട് മത്സരങ്ങളുടെ ഇടവേളക്ക് ശേഷമാണ് കേരളം ഒരു മത്സരം വിജയിക്കുന്നത്. അരുണാചൽ പ്രദേശിനെ നേരിട്ട കേരളം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആദ്യ പകുതിയിൽ 35ആം മിനുട്ടിൽ സഫ്നീദിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ മുഹമ്മദ് ആശിഖ് ശൗക്കത്തലി ആണ് കേരളത്തിന് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ അർജുൻ വി കൂടെ ഗോൾ നേടിയതോടെ കേരളം വിജയം ഉറപ്പിച്ചു. നാലു മത്സരങ്ങളിൽ കേരളത്തിന്റെ രണ്ടാം വിജയമാണ്. ഏഴ് പോയിന്റുമായി കേരളം ഇപ്പോൾ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്‌. ആദ്യ നാല് സ്ഥാനക്കാർക്ക് നോക്കൗട്ട് സ്റ്റേജിലേക്ക് കടക്കാൻ ആകും.

ഇനി മാർച്ച് 1ന് കേരളം സർവീസസിനെ നേരിടും.

കേരളത്തിന് സന്തോഷ് ട്രോഫിയിൽ വീണ്ടും നിരാശ, മേഘാലയയോട് സമനില

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ മൂന്നാം മത്സരത്തിൽ കേരളത്തിന് സമനില. മേഘാലയയെ നേരിട്ട കേരളം 1-1ന്റെ സമനില ആണ് വഴങ്ങിയത്. ഇന്ന് നാലാം മിനുട്ടിൽ തന്നെ ലീഡ് എടിക്കാൻ കേരളത്തിന് ആയിരിന്നു. നാലാം മിനുട്ടിൽ നരേഷ് ആണ് കേരളത്തിന് ലീഡ് നൽകിയത്. റിസുവാനലിയുടെ അസിസ്റ്റിൽ നിന്നായിരുന്നു നരേഷിന്റെ ഗോൾ.

ഗോൾ നേടി എങ്കിലും പിന്നീട് നല്ല നീക്കങ്ങൾ അധികം കേരളത്തിൽ നിന്ന് കാണാൻ ആയില്ല. ഇത് മേഘാലയയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. മത്സരത്തിന്റെ 84ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലടെ മേഘാലയ സമനില നേടി.

കേരളം കഴിഞ്ഞ മത്സരത്തിൽ ഗോവയോട് പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാലു പോയിന്റ് മാത്രമെ കേരളത്തിന് ഉള്ളൂ. ഇനി അടുത്ത മത്സരത്തിൽ കേരളം അരുണാചൽ പ്രദേശിനെ നേരിടും.

സന്തോഷ് ട്രോഫി; ഗോവയ്ക്ക് മുന്നിൽ കേരളം വീണു

സന്തോഷ് ട്രോഫിയിൽ കേരളത്തിന് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ ഗോവയാണ് കേരളത്തെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ഗോവയുടെ വിജയം. മരിസ്റ്റോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളുകൾ ആണ് ഗോവയ്ക്ക് വിജയം നൽകിയത്. 45ആം മിനുട്ടിൽ മരിസ്റ്റോ ഫെർണാണ്ടസിന്റെ ഗോൾ ഗോവയെ മുന്നിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ താരം തന്നെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. കേരളം അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ ഒന്നും നേടാം ആയില്ല. ആദ്യ മത്സരത്തിൽ കേരളം ആസാമിനെ തോൽപ്പിച്ചിരുന്നു. ഇനി ഫെബ്രുവരി 25ന് മേഘാലയക്ക് എതിരെയാണ് കേരളത്തിന്റെ മത്സരം.

തകർപ്പൻ വിജയത്തോടെ കേരളം സന്തോഷ് ട്രോഫി യാത്ര തുടങ്ങി

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയം. ഇന്ന് അരുണാചൽ പ്രദേശിൽ നടന്ന മത്സരത്തിൽ ആസാമിനെ നേരിട്ട കേരളം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. മത്സരം ആരംഭിച്ച് 19ആം മിനുട്ടിൽ ലീഡ് എടുക്കാൻ കേരളത്തിനായി. ഒരു കിടലൻ ഇടം കാലൻ കേർലറിലൂടെ അബ്ദു റഹീം ആണ് കേരളത്തിന് ലീഡ് നൽകിയത്. ആദ്യ പകുതി 1-0 എന്ന സ്കോറിന് അവസാനിച്ചു.

രണ്ടാം പകിതിയിൽ 67ആം മിനുട്ടിൽ സജീഷിന്റെ ഗോളിൽ കേരളം ലീഡ് ഇരട്ടിയാക്കി. മുഹമ്മദ് ആശിഖിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 77ആം മിനുട്ടിൽ ഒരു ഗോൾ മടക്കിയത് കളിക്ക് ആവേശകരമായ ഫിനിഷ് നൽകി. അവസാനം 94ആം മിനുട്ടിൽ നിജോ ഗിൽബേർടിന്റെ ഒരു ഗോളിൽ കേരളം വിജയം ഉറപ്പിച്ചു. നിജോ മനോഹരമായി ബോക്സിൽ നിന്ന് ഇടം കാലിലേക്ക് പന്ത് മാറ്റി ഒരു നല്ല ഷോട്ടിലൂടെ നിയർ പോസ്റ്റിൽ ആസാം ഗോൾ കീപ്പറെ കീഴ്പ്പെടുത്തുകയായിരുന്നു.

ഇനി ഫെബ്രുവരി 23ന് ഗോവയ്ക്ക് എതിരെയാണ് കേരളം ഇറങ്ങേണ്ടത്‌‌

സന്തോഷ് ട്രോഫി ആദ്യ മത്സരത്തിൽ സർവീസസ് മേഘാലയയെ തോൽപ്പിച്ചു

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആദ്യ മത്സരത്തിൽ സർവീസസിന് വിജയം. ഇന്ന് നടന്ന പോരാട്ടത്തിൽ മേഘാലയയെ ആണ് സർവീസസ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സർവീസസിന്റെ വിജയം. മത്സരത്തിന്റെ അവസാന നിമിഷം ആണ് വിജയ ഗോൾ വന്നത്. 95 മിനുട്ട് വരെ കളി ഗോൾ രഹിതമായിരുന്നു. അവസാനം കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഷഫീൽ പി പി സർവീസസിന്റെ വിജയം ഉറപ്പിച്ചു.

സന്തോഷ് ട്രോഫി, കേരളം ഇന്ന് ആസാമിന് എതിരെ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളം ഇന്ന് ആദ്യ അങ്കത്തിന് ഇറങ്ങും. അരുണാചൽ പ്രദേശിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇന്ന് കേരളം ആസാമിനെ ആകും നേരിടുക. ഇന്ന് ഉച്ചക്ക് 2.30നാണ് മത്സരം സതീവൻ ബാലൻ പരിശീലിപ്പിക്കുന്ന ടീം കിരീടം തന്നെയാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

കേരളം ഗ്രൂപ്പ് എയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. കേരളം, അരുണാചൽ പ്രദേശ്, മേഘാലയ, ഗോവ, ആസാം, സർവീസസ് എന്നിവർ കേരളത്തിന് ഒപ്പം ഗ്രൂപ്പ് എയിൽ ഉണ്ട്.

കേരള ടീം:

Goalkeeper:
Muhammed Azhar
Sidharth Rajeevan
Muhammed Nishad P P

Defenders:
Belgin Bolster
Sanju G
Shinu R
Mohammed Salim
Sarath K P
Nithin Madhu
Akhil J Chandran
Sujith V R

Midfielders:
Arjun V
Jithin G
Gifty Gracious
Mohammed Safneed P P
Nijo Gilbert
Abdhu Raheem
Akbar Sidhique

Forward:
Sajeesh E
Muhammed Ashiq S
Naresh B
Riswan Ali E K

Exit mobile version