Picsart 24 03 05 20 08 00 976

ആസാമിനെ തകർത്ത് മണിപ്പൂർ സന്തോഷ് ട്രോഫി സെമി ഫൈനലിൽ

മണിപ്പൂർ സന്തോഷ് ട്രോഫി സെമി ഫൈനലിൽ. ഇന്ന് ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫിയുടെ മൂന്നാം ക്വാർട്ടർ ഫൈനലിൽ മുൻ ചാമ്പ്യന്മാരായ മണിപ്പൂർ അസമിനെതിരെ 7-1ന്റെ ഉജ്ജ്വല വിജയം നേടി.

ഇന്ന് കളി ആരംഭിച്ച് 20 മിനിറ്റിനുള്ളിൽ തന്നെ മണിപ്പൂർ 4-0 ലീഡിലേക്ക് ഉയർന്നിരുന്നു. വാങ്‌ഖെയ്‌മയും സദാനന്ദ സിംഗ് മണിപ്പൂരിനായി ഹാട്രിക് നേടി. 11′,16′, 70′ മിനുട്ടുകളിൽ ആയിരുന്നു ഹാട്രിക്ക് ഗോളുകൾ വന്നത്.

ക്യാപ്റ്റൻ ഫിജാം സനതോയ് മീതേയ് (4′), നഗാങ്‌ബാം പച്ച സിംഗ് (19′,), മൈബാം ഡെനി സിംഗ് (82′), ഇമർസൺ മെയ്‌തേയ് ( 88′) ആയിരുന്നു മണിപ്പൂരിന്റെ മറ്റ് സ്കോറർമാർ. 64-ാം മിനിറ്റിൽ ജോയ്ദീപ് ഗൊഗോയ് അസമിന്റെ ഏക ഗോൾ നേടി. ഗോവയെ ആകും മണിപ്പൂർ സെമി ഫൈനലിൽ നേരിടുക.

Exit mobile version