Picsart 24 03 07 18 38 30 491

സർവീസസ് സന്തോഷ് ട്രോഫി ഫൈനലിൽ

ആറ് തവണ ചാമ്പ്യൻമാരായ സർവീസസ് ഒരിക്കൽ കൂടെ സന്തോഷ് ട്രോഫി ഫൈനലിൽ എത്തി. സുവർണ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിയിൽ മിസോറാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് സർവീസസ് ഫൈനലിൽ എത്തിയത്.

88-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കിട്ടി 10 പേരായി ചുരുങ്ങിയെങ്കിലും ജയം നേടാൻ സർവീസസിനായി. രാഹുൽ രാമകൃഷ്ണൻ്റെയും (21’) ബികാഷ് ഥാപ്പയുടെയും (83’) ഗോളുകളാണ് സർവീസസിന് കരുത്തായത്‌. മൽസാംഫെല (90+3’) ആണ് മിസോറാമിനായി ഏക ഗോൾ നേടിയത്. ഇത് 12-ാം തവണയാണ് സർവീസസ് സന്തോഷ് ട്രോഫിയുടെ ഫൈനലിലെത്തുന്നത്.

രണ്ടാം സെമിയിൽ മണിപ്പൂർ ഗോവയെ നേരിടും.

Exit mobile version