Picsart 24 02 28 17 22 23 647

സന്തോഷ് ട്രോഫി, കേരളം വിജയ വഴിയിൽ തിരികെയെത്തി

സന്തോഷ് ട്രോഫിയിൽ കേരളം വിജയ വഴിയിൽ തിരികെയെത്തി. രണ്ട് മത്സരങ്ങളുടെ ഇടവേളക്ക് ശേഷമാണ് കേരളം ഒരു മത്സരം വിജയിക്കുന്നത്. അരുണാചൽ പ്രദേശിനെ നേരിട്ട കേരളം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആദ്യ പകുതിയിൽ 35ആം മിനുട്ടിൽ സഫ്നീദിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ മുഹമ്മദ് ആശിഖ് ശൗക്കത്തലി ആണ് കേരളത്തിന് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ അർജുൻ വി കൂടെ ഗോൾ നേടിയതോടെ കേരളം വിജയം ഉറപ്പിച്ചു. നാലു മത്സരങ്ങളിൽ കേരളത്തിന്റെ രണ്ടാം വിജയമാണ്. ഏഴ് പോയിന്റുമായി കേരളം ഇപ്പോൾ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്‌. ആദ്യ നാല് സ്ഥാനക്കാർക്ക് നോക്കൗട്ട് സ്റ്റേജിലേക്ക് കടക്കാൻ ആകും.

ഇനി മാർച്ച് 1ന് കേരളം സർവീസസിനെ നേരിടും.

Exit mobile version