സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രക്ക് എതിരെ കനത്ത പരാജയം ഏറ്റുവാങ്ങി ലക്ഷദ്വീപ്

സന്തോഷ് ട്രോഫി സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എഫിൽ നടന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ കരുത്തരായ മഹാരാഷ്ട്രയോട് എതിരില്ലാത്ത 4 ഗോളുകൾക്ക് ലക്ഷദ്വീപ് പരാജയപ്പെട്ടു. ആദ്യ മത്സരത്തിൽ തെലുങ്കാനയെ സമനിലയിൽ തളച്ചു എത്തിയ ലക്ഷദ്വീപിനു അന്തമാൻ നിക്കോബാർ ദ്വീപുകളെ 8-0 നു തകർത്തു എത്തിയ മഹാരാഷ്ട്ര വലിയ അവസരങ്ങൾ ഒന്നും നൽകിയില്ല.

എട്ടാം മിനിറ്റിൽ അദ്വതിനിലൂടെ മുന്നിൽ എത്തിയ മഹാരാഷ്ട്ര രണ്ടാം പകുതിയിൽ ആണ് ബാക്കി മൂന്നു ഗോളുകളും നേടിയത്. അർമാഷ് നാസിർ അൻസാരി, നിഖിൽ കദം, ഹിമാശു പാട്ടിൽ എന്നിവർ ആണ് ആതിഥേയരുടെ മറ്റു ഗോളുകൾ നേടിയത്. കരുത്തരായ മഹാരാഷ്ട്രക്ക് എതിരെ ഇടക്ക് തങ്ങളുടെ പോരാട്ടവീര്യം കാണിക്കാൻ മത്സരത്തിൽ ലക്ഷദ്വീപിന് ആയിരുന്നു. മറ്റന്നാൾ നടക്കുന്ന മത്സരത്തിൽ മഹാരാഷ്ട്ര ആന്ധ്രാ പ്രദേശിനെയും ലക്ഷദ്വീപ് അന്തമാൻ നിക്കോബാറിനെയും ആണ് നേരിടുക.

സന്തോഷ് ട്രോഫിയിൽ തെലുങ്കാനയെ സമനിലയിൽ തളച്ചു ലക്ഷദ്വീപ്

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എഫിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ തെലുങ്കാനയെ ഗോൾ രഹിത സമനിലയിൽ തളച്ചു ലക്ഷദ്വീപ്. മഹാരാഷ്ട്രയിലെ ഛത്രപതി ഷാഹു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടത്താൻ ആയില്ല. മികച്ച രീതിയിൽ കളിച്ച ലക്ഷദ്വീപ് തങ്ങളുടെ പോരാട്ടവീര്യം ആദ്യ മത്സരത്തിൽ തന്നെ പുറത്ത് എടുത്തു.

മഹാരാഷ്ട്ര, ത്രിപുര, ആന്ധ്രാ പ്രദേശ്, അന്തമാൻ നിക്കോബാർ എന്നിവർ ആണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. മറ്റന്നാൾ കരുത്തരായ മഹാരാഷ്ട്രയാണ് ലക്ഷദ്വീപിന്റെ അടുത്ത കളിയിലെ എതിരാളികൾ. നേരത്തെ സന്തോഷ് ട്രോഫിൽ മുഖാമുഖം വന്നപ്പോൾ മഹാരാഷ്ട്ര ലക്ഷദ്വീപിനെ വലിയ സ്കോറിന് തോൽപ്പിച്ചിരുന്നു. കരുത്തർ അടങ്ങിയ ഗ്രൂപ്പിൽ തങ്ങളുടെ മികവും പോരാട്ട വീര്യവും പുറത്ത് എടുക്കാൻ തന്നെയാവും ദ്വീപിലെ കളിക്കാർ ഇറങ്ങുക.

അക്ബറിന് ഇരട്ട ഗോൾ, ഗുജറാത്തിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി തുടങ്ങി

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയ തുടക്കം. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെ നേരിട്ട കേരളം എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം ആണ് നേടിയത്. സതീവൻ ബാലൻ പരിശീലിപ്പിക്കുന്ന കേരള ടീം തീർത്തും ആധിപത്യം പുലർത്തുന്ന പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ തന്നെ കേരളം മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു‌. അക്ബർ സിദ്ദീഖിന്റെ ഇരട്ട ഗോളുകൾ കേരളത്തിന് കരുത്തായി.

12ആം മിനുട്ടിൽ ആയിരുന്നു അക്ബർ സിദ്ദീഖിന്റെ ആദ്യ ഗോൾ. 33ആം മിനുട്ടിൽ അക്ബർ തന്നെ ലീഡ് ഇരട്ടിയാക്കി. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് കൈക്കലാക്കി ആയിരുന്നു അക്ബറിന്റെ രണ്ടാം ഗോൾ. ഈ ഗോൾ പിറന്ന് മൂന്ന് മിനുട്ടിനു ശേഷം കേരളത്തിന്റെ ക്യാപ്റ്റൻ നിജോ ഗിൽബേർട്ടും വല കണ്ടു. ഒരു ചിപ് ഫിനിഷിലൂടെ ആയിരുന്നി നിജോയുടെ ഗോൾ.

രണ്ടാം പകുതിയിൽ കേരളത്തിന് കൂടുതൽ ഗോളുകൾ അടിക്കാൻ കഴിഞ്ഞില്ല എന്നത് നിരാശ നൽകും.അടുത്ത മത്സരത്തിൽ ഒക്ടോബർ 13ന് കേരളം ജമ്മു കാശ്മീരിനെ നേരിടും. ഛത്തീസ്‌ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പിൽ ഉണ്ട്.

സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടികെ രണ്ടാം മത്സരത്തിൽ കേരളത്തിന് അപ്രതീക്ഷിതമായ പരാജയം. ഇന്ന് കർണാടകയോടാണ് നിലവിലെ ചാമ്പ്യന്മാരായ കേരളം പരാജയപ്പെട്ടത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കർണാടകയുടെ വിജയം. ആദ്യ പകുതിയിൽ 20ആം മിനുട്ടിൽ പവാർ അണ് കർണാടകയുടെ ഗോൾ നേടിയത്‌. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് നല്ല ഒരു ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രിച്ച ശേഷമായിരുന്നു പവാറിന്റെ ഗോൾ.

ഈ ഗോളിന് ശേഷവും കർണാടക നല്ല കുറേ അവസരങ്ങൾ സൃഷ്ടിക്കുന്നത് കാണാൻ ആയി. എന്നാൽ മറുവശത്ത് കേരളത്തിന് എത്ര ശ്രമിച്ചിട്ടും സമനില ഗോൾ നേടാൻ ആയില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം ഗോവ പരാജയപ്പെടുത്തിയിരുന്നു. ഇനി ഫെബ്രുവരി 14ന് കേരളം മഹാരാഷ്ട്രയെ നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമെ സെമി ഫൈനൽ എത്താൻ ആവുകയുള്ളൂ.

സന്തോഷ് ട്രോഫി; കേരളം ഗ്രൂപ്പ് എയിൽ, ഫൈനൽ റൗണ്ട് ഒഡീഷയിൽ

76-ാമത് ഹീറോ സന്തോഷ് ട്രോഫിക്കായുള്ള ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ട് നറുക്കെടുപ്പ് ഇന്ന് എ ഐ എഫ് എഫ് സെക്രട്ടറി ജനറൽ ഡോ.ഷാജി പ്രഭാകരന്റെ സാന്നിധ്യത്തിൽ നടന്നു. ഫെബ്രുവരി 10 മുതൽ 20 വരെ ഒഡീഷയിലാണ് അവസാന റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. കേരളം ഗ്രൂപ്പ് എയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്.

കർണാടക, മഹാരാഷ്ട്ര, ഗോവ, ഒഡീഷ എന്നിവർക്കൊപ്പം ആണ് കേരലാം. ജനുവരി 22-ന് ഇംഫാലിൽ ആരംഭിക്കുന്ന ഗ്രൂപ്പ് VI-ലെ വിജയികളും ഗ്രൂപ്പ് എയിൽ ഉണ്ടാകും. സെമി ഫൈനൽ, മൂന്നാം സ്ഥാനത്തിനുള്ള പ്ലേഓഫ്, ടൂർണമെന്റിന്റെ ഫൈനൽ എന്നിവ സൗദി അറേബ്യയിൽ നടക്കും എന്ന് എ ഐ എഫ് എഫ് അറിയിച്ചു.

The results of the draw are as follows:

GROUP A: Kerala, Goa, Maharashtra, Karnataka, Odisha, Group VI Winner

FIXTURES

February 10: Goa vs Kerala

                           Maharashtra vs Odisha

                           Winner Group VI vs Karnataka

February 12:   Kerala vs Karnataka

                         Winner Group VI vs Maharashtra

                          Goa vs Odisha

February 14:   Karnataka vs Goa

                          Odisha vs Winner Group VI

                         Kerala vs Maharashtra

February 17:    Maharashtra vs Karnataka

                          Odisha vs Kerala

                          Winner Group VI vs Goa

February 19:    Karnataka vs Odisha

                          Goa vs Maharashtra

                          Kerala vs Winner Group VI

GROUP B: Bengal, Meghalaya, Delhi, Services, Railways, Group II/VI Runners-up

FIXTURES

February 11:  Delhi vs Bengal

                             Runners Up Group II/VI vs Railways

                              Meghalaya vs Services

February 13:   Bengal vs Services

                          Meghalaya vs Runners Up Group II/VI

                          Delhi vs Railways

February 15:   Services vs Delhi

                           Railways vs Meghalaya

                          Bengal vs Runners Up Group II/VI

February 18:    Runners Up Group II/VI vs Services

                           Railways vs Bengal

                           Meghalaya vs Delhi

February 20:   Services vs Railways

                          Delhi vs Runners Up Group II/VI

                          Bengal vs Meghalaya

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ താണ്ഡവം, രാജസ്ഥാന് വല നിറയെ ഗോൾ!!

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വൻ വിജയം. ഇന്ന് ഗ്രൂപ്പ് 2ലെ ആദ്യ മത്സരത്തിൽ കോഴിക്കോട് വെച്ച് രാജസ്ഥാനെ നേരിട്ട കേരളം എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയമാണ് നേടിയത്. നിലവിലെ സന്തോഷ് ട്രോഫി ടീമായ കേരളം അനായാസമാണ് ഗോളുകൾ ഇന്ന് അടിച്ചു കൂട്ടിയത്. ആദ്യ പകുതിയിൽ തന്നെ കേരളം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മുന്നിൽ ആയിരുന്നു‌

നിജോ ഗിൽബേർട്ട് ആണ് കേരളത്തിന്റെ ഇന്നത്തെ ഗോളടി തുടങ്ങിയത്. വിക്നേഷിന്റെ ഒരു വീക്ക് ഷോട്ട് തടയാൻ രാജസ്ഥാൻ കീപ്പർ ഒജിയ പരാജയപ്പെട്ടതോടെ ലീഡ് ഇരട്ടിയായി. ഇടതു വിങ്ങിൽ നിന്ന് കട്ട് ചെയ്ത് കയറി ഒരു വലം കാൽ ഷോട്ടിലൂടെ വിക്നേഷ് കേരളത്തിന്റെ മൂന്നാം ഗോളും നേടി. നരേഷ് ഭാഗ്യനാഥന്റെ ഒരു ഇടം കാലൻ ഷോട്ടിലൂടെ ആയിരുന്നു നാലാം ഗോൾ.

നരേഷിന്റെ വലം കാലൻ ഷോട്ടും വലയിൽ കയറിയതോടെ ആദ്യ പകുതിയിൽ തന്നെ കേരളം 5 ഗോളിന് മുന്നിൽ. രണ്ടാം പകുതിയിൽ റിസുവാന്റെ ഇരട്ട ഗോളുകൾ വന്നതോടെ കേരളം വിജയം പൂർത്തിയാക്കി. ഇനി 29ന് ബീഹാറിന് എതിരെ ആണ് കേരളത്തിന്റെ മത്സരം.

സന്തോഷ് ട്രോഫി നേടിയ കേരള താരങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് കേരള സർക്കാർ

കേരളത്തിന് സന്തോഷ് ട്രോഫി കിരീടം നേടിതന്ന ടീമിനും പരിശീലകർക്കും പാരിതോഷികം പ്രഖ്യാപിച്ച് കേരള സർക്കാർ. സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായ മുഴുവൻ താരങ്ങൾക്കും 5 ലക്ഷം രൂപ വീതം നൽകാൻ ആണ് ഇന്ന് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. മുഖ്യ പരിശീലകൻ ബിനോ ജോർജ്ജിനും 5 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ടീമിനൊപ്പം ഉണ്ടായിരുന്ന സഹപരിശീലകർക്കും ഫിസിയോക്കും 3 ലക്ഷം വീതം പാരിതോഷികം നൽകാനും കേരള സർക്കാർ തീരുമാനിച്ചു.

മലപ്പുറത്ത് നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ ബംഗാളിനെ പരാജയപ്പെടുത്തി ആയിരുന്നു കേരളം കിരീടം ഉയർത്തിയത്. കേരളത്തിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമായിരുന്നു ഇത്. കേരള ഗവൺമെന്റ് മുന്നിൽ നിന്ന് നടത്തിയ ടൂർണമെന്റ് കാണികളുടെ പങ്കാളിത്തം കൊണ്ടും വലിയ വിജയമായിരുന്നു.

കെ എഫ് എ ഉപേക്ഷിച്ച സന്തോഷ് ട്രോഫിയെ ലോകകപ്പ് ആക്കി മാറ്റിയ സംഘാടന മികവ്, കയ്യടിച്ച് പോകും

കേരളം ഇന്ന് സന്തോഷ് ട്രോഫി ഉയർത്തിയത് കേരളം ആകെ ആഘോഷിക്കുകയാണ്. ഈ തവണത്തെ സന്തോഷ് ട്രോഫി ഓർമ്മിക്കപ്പെടാൻ പോകുന്നത് വെറും കേരളം നേടിയ കിരീടത്തിന്റെ പേരിൽ മാത്രമാകില്ല. അതിനും മുകളിൽ ആകും കേരളം ഈ സന്തോഷ് ട്രോഫി ആഘോഷമാക്കി മാറ്റിയ കഥയുടെ ഓർമ്മയ്ക്ക്. പെരുന്നാൾ തലേന്ന് എല്ലാം മാറ്റിവെച്ച് ആയിരകണക്കിന് ആൾക്കാർ സ്റ്റേഡിയത്തിലും അതിന് പുറത്തും സംഘടിച്ചത് ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മ തന്നെയാണ്.

റംസാൻ ആണ്, കോവിഡാണ്, ഉഷ്ണമാണ് എന്നിങ്ങനെ ആരാധകരെ ഗ്യാലറികളിൽ എത്തുന്നത് തടഞ്ഞേക്കാവുന്ന ഒരുപാട് കാരണങ്ങൾ മുന്നിൽ ഉണ്ടായിട്ടും കേരളം കണ്ട ഏറ്റവും മികച്ച ടൂർണമെന്റുകളിൽ ഒന്നായി ഈ സന്തോഷ് ട്രോഫിക്ക് ഫൈനൽ വിസിൽ വിളിക്കുമ്പോൾ കയ്യടി ലഭിക്കേണ്ടത് സംഘാടകർക്ക് ആണ്. ഫുട്ബോളിനെ എന്തിനു മുകളിലും സ്നേഹിക്കുന്ന ആരാധകർക്ക് ഒപ്പം സംഘാടകരും കയ്യടി അർഹിക്കുന്നു.

കേരള ഫുട്ബോൾ അസോസിയേഷൻ സന്തോഷ് ട്രോഫിക്ക് എതിരായി നിന്നപ്പോൾ ആണ് കേരള ഗവൺമെന്റ് ഒറ്റയ്ക്ക് നിന്ന് ഈ ടൂർണമെന്റ് ഏറ്റെടുത്തതും വലിയ വിജയമാക്കിയതും. ജീവനില്ലാതെ കിടന്ന ഒരുപാട് മൈതാനങ്ങൾക്ക് ജീവശ്വാസമായും ഈ ടൂർണമെന്റ് മാറി. അത്രക്ക്‌ ഗംഭീരമായിട്ടാണ് സര്‍ക്കാര്‍ ഈ ടൂര്‍ണമെന്‍റ് നടത്തിയത്. ഈ അടുത്തകാലത്തൊന്നും ഇന്ത്യയില്‍ ഇങ്ങനെ ഒരു ഫുട്ബോള്‍ ടൂർണമെന്റ് നടന്നിട്ടില്ല എന്നും പറയാം. കായിക മന്ത്രി വി അബ്ദുറഹ്മാൻ ആയിരുന്നു എല്ലാത്തിനും മുന്നിൽ ഉണ്ടായിരുന്നത്. അദ്ദേഹവും പ്രശംസ അർഹിക്കുന്നു. ഇനിയും പല വലിയ ടൂർണമെന്റുകളും കേരളത്തിലേക്ക് കൊണ്ടുവരാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. അങ്ങനെയെങ്കിൽ മുന്നിൽ ഉള്ളത് കേരള ഫുട്ബോളിന്റെ നല്ലകാലമാകും എന്ന് നിസ്സംശയം പറയാം.

സന്തോഷം കേരളത്തിന് മാത്രം!! ബംഗാളിനെ തോൽപ്പിച്ച് കേരളത്തിന് സന്തോഷ് ട്രോഫി കിരീടം

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മുത്തം. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആണ് കേരളം ബംഗാളിനെ പരാജയപ്പെടുത്തിയത്. 116ആം മിനുട്ട് വരെ കേരളം ഒരു ഗോളിന് പിറകിലായിരുന്നു. അവിടെ നിന്ന് പൊരുതി കയറി ആയിരുന്നു വിജയം.

സെമി ഫൈനലിലെ ആദ്യ ഇലവനിൽ നിന്ന് മാറ്റം ഇല്ലാതെ ആണ് ഇന്ന് പയ്യനാട് കേരളം ഇറങ്ങിയത്. സെമി ഫൈനലിൽ എന്ന പോലെ ഇന്നും തുടക്കത്തിൽ കേരളത്തിൽ നിന്ന് നല്ല പ്രകടനം അല്ല കാണാൻ ആയത്. മത്സരത്തിലെ ആദ്യ രണ്ട് നല്ല അവസരങ്ങളും അവർക്കാണ് ലഭിച്ചത്. 22ആം മിനുട്ടിൽ മഹിതോഷ് റോയിക്ക് കിട്ടിയ തുറന്ന അവസരവും ബംഗാൾ നഷ്ടപ്പെടുത്തി.

33ആം മിനുട്ടിലാണ് കേരളത്തിന്റെ ആദ്യ നല്ല അവസരം വന്നത്. അർജുൻ ജയരാജിന്റെ പാസിൽ നിന്ന് വിക്നേഷ് ബംഗാൾ ഡിഫൻസിനെ കീഴ്പ്പെടുത്തി മുന്നേറി. ആകെ ബംഗാൾ ഗോൾ കീപ്പർ മാത്രമെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിക്നേഷിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. പിന്നാലെ ഇടതു വിങ്ങിൽ നിന്നുള്ള ഒരു ക്രോസ് ബംഗാൾ കീപ്പർ തട്ടിയകറ്റുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പും ബംഗാളിന് ഒരു സുവർണ്ണാവസരം ലഭിച്ചു. എങ്കിലും ആദ്യ പകുതി ഗോൾ രഹിതമായി തന്നെ അവസാനിച്ചു.

രണ്ടാം പകുതിയിൽ ജിജോ ജോസഫിലൂടെ കേരളം ഗോളിന് അടുത്ത് എത്തി എങ്കിലും ഫലം ഉണ്ടായില്ല. മറുവശത്ത് മിഥുന്റെ സേവുകളും കളി ഗോൾ രഹിതമായി നിർത്തി. പരിക്ക്‌ കാരണം അജയ് അലക്സ് പുറത്ത് പോയത്‌ കേരളത്തിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ പിന്നീട് നല്ല അവസരങ്ങൾ പിറന്നില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

97ആം മിനുട്ടിൽ പയ്യനാട് സ്റ്റേഡിയത്തെ നിശബ്ദമാക്കി കൊണ്ട് ബംഗാൾ ഗോൾ നേടി‌. ദിലിപ് ഒരാവൻ ആണ് ബംഗാളിനായി ഒരു ഹെഡറിലൂടെ ലീഡ് എടുത്തത്. സന്തോഷം കൈവിട്ട നിമിഷം. പിന്നീട് പൊരുതി നോക്കിയ കേരളം 117ആം മിനുട്ടിൽ സമനില കണ്ടെത്തി. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസിന് തല വെച്ച് സഫ്നാദിന് ആണ് കേരളത്തിന് സമനില നൽകിയത്. ഇത് കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എത്തിച്ചു.

ബംഗാളിന്റെ രണ്ടാം പെനാൾട്ടി കിക്ക് പുറത്തേക്ക് പോയത് കേരളത്തിന് ആശ്വാസമായി. 5-4നാണ് കേരളം ജയിച്ചത്.

കേരളത്തിന്റെ ഏഴാം കിരീടമാണിത്‌

സന്തോഷ് ട്രോഫി ഫൈനൽ; കളി എക്സ്ട്രാ ടൈമിലേക്ക്

സന്തോഷ് ട്രോഫി ഫൈനലിന്റെ നിശ്ചിത സമയം അവസാനിക്കുമ്പോൾ കേരളവും ബംഗാളും ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു.

സെമി ഫൈനലിലെ ആദ്യ ഇലവനിൽ നിന്ന് മാറ്റം ഇല്ലാതെ ആണ് ഇന്ന് പയ്യനാട് കേരളം ഇറങ്ങിയത്. സെമി ഫൈനലിൽ എന്ന പോലെ ഇന്നും തുടക്കത്തിൽ കേരളത്തിൽ നിന്ന് നല്ല പ്രകടനം അല്ല കാണാൻ ആയത്. മത്സരത്തിലെ ആദ്യ രണ്ട് നല്ല അവസരങ്ങളും അവർക്കാണ് ലഭിച്ചത്. 22ആം മിനുട്ടിൽ മഹിതോഷ് റോയിക്ക് കിട്ടിയ തുറന്ന അവസരവും ബംഗാൾ നഷ്ടപ്പെടുത്തി.

33ആം മിനുട്ടിലാണ് കേരളത്തിന്റെ ആദ്യ നല്ല അവസരം വന്നത്. അർജുൻ ജയരാജിന്റെ പാസിൽ നിന്ന് വിക്നേഷ് ബംഗാൾ ഡിഫൻസിനെ കീഴ്പ്പെടുത്തി മുന്നേറി. ആകെ ബംഗാൾ ഗോൾ കീപ്പർ മാത്രമെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിക്നേഷിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. പിന്നാലെ ഇടതു വിങ്ങിൽ നിന്നുള്ള ഒരു ക്രോസ് ബംഗാൾ കീപ്പർ തട്ടിയകറ്റുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പും ബംഗാളിന് ഒരു സുവർണ്ണാവസരം ലഭിച്ചു. എങ്കിലും ആദ്യ പകുതി ഗോൾ രഹിതമായി തന്നെ അവസാനിച്ചു.

രണ്ടാം പകുതിയിൽ ജിജോ ജോസഫിലൂടെ കേരളം ഗോളിന് അടുത്ത് എത്തി എങ്കിലും ഫലം ഉണ്ടായില്ല. മറുവശത്ത് മിഥുന്റെ സേവുകളും കളി ഗോൾ രഹിതമായി നിർത്തി. പരിക്ക്‌ കാരണം അജയ് അലക്സ് പുറത്ത് പോയത്‌ കേരളത്തിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ പിന്നീട് നല്ല അവസരങ്ങൾ പിറന്നില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

സന്തോഷ് ട്രോഫി ഫൈനൽ; ഗോളില്ലാത്ത ആദ്യ പകുതി

സന്തോഷ് ട്രോഫി ഫൈനലിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരളവും ബംഗാളും ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു.

സെമി ഫൈനലിലെ ആദ്യ ഇലവനിൽ നിന്ന് മാറ്റം ഇല്ലാതെ ആണ് ഇന്ന് പയ്യനാട് കേരളം ഇറങ്ങിയത്. സെമി ഫൈനലിൽ എന്ന പോലെ ഇന്നും തുടക്കത്തിൽ കേരളത്തിൽ നിന്ന് നല്ല പ്രകടനം അല്ല കാണാൻ ആയത്. മത്സരത്തിലെ ആദ്യ രണ്ട് നല്ല അവസരങ്ങളും അവർക്കാണ് ലഭിച്ചത്. 22ആം മിനുട്ടിൽ മഹിതോഷ് റോയിക്ക് കിട്ടിയ തുറന്ന അവസരവും ബംഗാൾ നഷ്ടപ്പെടുത്തി.

33ആം മിനുട്ടിലാണ് കേരളത്തിന്റെ ആദ്യ നല്ല അവസരം വന്നത്. അർജുൻ ജയരാജിന്റെ പാസിൽ നിന്ന് വിക്നേഷ് ബംഗാൾ ഡിഫൻസിനെ കീഴ്പ്പെടുത്തി മുന്നേറി. ആകെ ബംഗാൾ ഗോൾ കീപ്പർ മാത്രമെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിക്നേഷിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. പിന്നാലെ ഇടതു വിങ്ങിൽ നിന്നുള്ള ഒരു ക്രോസ് ബംഗാൾ കീപ്പർ തട്ടിയകറ്റുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പും ബംഗാളിന് ഒരു സുവർണ്ണാവസരം ലഭിച്ചു. എങ്കിലും ആദ്യ പകുതി ഗോൾ രഹിതമായി തന്നെ അവസാനിച്ചു.

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട ഫുട്ബോൾ കളിച്ച് വിജയം സ്വന്തമാക്കുക ആകും കേരളത്തിന്റെ ലക്ഷ്യം.

കിരീടത്തിനായി കേരളം ഇറങ്ങുന്നു, ജെസിൻ ബെഞ്ചിൽ തന്നെ

സന്തോഷ് ട്രോഫിയിലെ സെമി ഫൈനൽ മത്സരത്തിന് ഇറങ്ങുന്ന കേരളം ബംഗാൾൻ എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇറങ്ങുന്ന മത്സരത്തിൽ സെമി ഫൈനലിൽ നിന്ന് യാതൊരു മാറ്റവും ബിനോ ജോർജ്ജ് നടത്തിയിട്ടില്ല. സെമു ഫൈനലിൽ 5 ഗോൾ അടിച്ച ജെസിൻ ഇന്നും ബെഞ്ചിൽ ആണ്‌. സെമു ഫൈനലിലും ബെഞ്ചിൽ നിന്ന് വന്നായിരുന്നു ജെസിൻ അഞ്ച് ഗോളുകൾ അടിച്ചത്.

മിഥുൻ ഇന്ന് ഗോൾ വലക്ക് മുന്നിൽ ഇറങ്ങുന്നുണ്ട്. ജിജോ ജോസഫ് ആണ് കേരളത്തെ ഇന്നും നയിക്കുന്നത്. ഷഹീഫ്, അജയ് അലക്സ്, സഞ്ജു, സോയൽ എന്നിവരാണ് ഡിഫൻസിൽ. മധ്യനിരയിൽ ജിജോക്ക് ഒപ്പം ഐലീഗിന്റെ പരിചയ സമ്പത്തുള്ള അർജുൻ ജയരാജും റാഷിദും ഇറങ്ങുന്നു. ബെംഗളൂരു എഫ് സിയുടെ ഷിഗിലും ഉണ്ട്. അറ്റാക്കിൽ വിഗ്നേഷും ഇറങ്ങുന്നു

Lineup: Mithun, Muhammed Saheef, Sanju, Ajay Alex, Soyal Joshy, Jijo, Rashid, Arjun Jayaraj, Nijo Gilbert, Shigil, Viknesh

Exit mobile version