Picsart 24 02 23 22 44 23 034

സന്തോഷ് ട്രോഫി; ഗോവയ്ക്ക് മുന്നിൽ കേരളം വീണു

സന്തോഷ് ട്രോഫിയിൽ കേരളത്തിന് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ ഗോവയാണ് കേരളത്തെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ഗോവയുടെ വിജയം. മരിസ്റ്റോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളുകൾ ആണ് ഗോവയ്ക്ക് വിജയം നൽകിയത്. 45ആം മിനുട്ടിൽ മരിസ്റ്റോ ഫെർണാണ്ടസിന്റെ ഗോൾ ഗോവയെ മുന്നിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ താരം തന്നെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. കേരളം അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ ഒന്നും നേടാം ആയില്ല. ആദ്യ മത്സരത്തിൽ കേരളം ആസാമിനെ തോൽപ്പിച്ചിരുന്നു. ഇനി ഫെബ്രുവരി 25ന് മേഘാലയക്ക് എതിരെയാണ് കേരളത്തിന്റെ മത്സരം.

Exit mobile version