Picsart 24 02 25 16 24 16 206

കേരളത്തിന് സന്തോഷ് ട്രോഫിയിൽ വീണ്ടും നിരാശ, മേഘാലയയോട് സമനില

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ മൂന്നാം മത്സരത്തിൽ കേരളത്തിന് സമനില. മേഘാലയയെ നേരിട്ട കേരളം 1-1ന്റെ സമനില ആണ് വഴങ്ങിയത്. ഇന്ന് നാലാം മിനുട്ടിൽ തന്നെ ലീഡ് എടിക്കാൻ കേരളത്തിന് ആയിരിന്നു. നാലാം മിനുട്ടിൽ നരേഷ് ആണ് കേരളത്തിന് ലീഡ് നൽകിയത്. റിസുവാനലിയുടെ അസിസ്റ്റിൽ നിന്നായിരുന്നു നരേഷിന്റെ ഗോൾ.

ഗോൾ നേടി എങ്കിലും പിന്നീട് നല്ല നീക്കങ്ങൾ അധികം കേരളത്തിൽ നിന്ന് കാണാൻ ആയില്ല. ഇത് മേഘാലയയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. മത്സരത്തിന്റെ 84ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലടെ മേഘാലയ സമനില നേടി.

കേരളം കഴിഞ്ഞ മത്സരത്തിൽ ഗോവയോട് പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാലു പോയിന്റ് മാത്രമെ കേരളത്തിന് ഉള്ളൂ. ഇനി അടുത്ത മത്സരത്തിൽ കേരളം അരുണാചൽ പ്രദേശിനെ നേരിടും.

Exit mobile version